Posts

Showing posts from March, 2021

കാക്കപ്പൂക്കൾ കഥ പറയുന്നു......

Image
           പൂവിളികൾകേട്ട് പുഞ്ചിരിച്ചു കൊണ്ടായിരിക്കില്ല  ഇരുമ്പാനകളുടെ അലർച്ചകേട്ട് പേടിച്ചരണ്ടായിരിക്കണം ഈ പ്രാവശ്യം കാക്കപ്പൂക്കൾ കണ്ണുതുറന്നത്. അതുകൊണ്ടായിരിക്കണം കാക്കപ്പൂക്കൾക്ക് പഴയ നീലനിറമില്ല. വിളറിവെളുത്ത് ഇളംനീലനിറത്തിൽ അവഎന്നെ നോക്കി മടിച്ചു മടിച്ചു പുഞ്ചിരിച്ചു.              പണ്ടൊക്കെ മാടായിപ്പാറ എന്നുകേട്ടാൽ തന്നെ ഏക്കറുകളോളം പരന്നുകിടക്കുന്ന കാക്കപ്പൂക്കളാണ് മനസ്സിലെത്തുക. പൂക്കളംനിറക്കാൻ ഞാനും വന്നിട്ടുണ്ട് - കുറുക്കൂട്ടി ഇലയിൽ ഈർക്കിൽ കൊണ്ട് കുമ്പിൾ കുത്തി പൂക്കളിറുക്കാൻ.. നേരം വൈകും വരെ അവപൂക്കളത്തിൽ ചിരിച്ചുകൊണ്ട് കുശലം പറഞ്ഞു വാടാതെ ഇരുന്നിരുന്നു... അന്നൊന്നും അവർ എന്നോട് പരാതി പറഞ്ഞിട്ടില്ല.             പക്ഷെ ഇന്നെന്തുപറ്റിയാവോ വെയിലൊന്ന് മൂക്കുമ്പോഴേക്കും അവർ വാടി തളരുന്നു...            ഉച്ച തിരിഞ്ഞെങ്കിലും ചൂട് മൂർധന്യവസ്ഥയിൽ നിന്ന് ഒരുതരി താഴോട്ട് പോയിട്ടില്ല.. കിഴക്കോട്ട് തണൽ വിരിച്ച പൂരകടവിലെ കൽതൂണിനടുത്തേക്ക്  ഞാൻ നടന്നു . തൂണിന് ചുവട്ടിൽ ഇരുന്നു .. വിശകുന്നുണ്ട് പക്ഷെ വീട്ടിലേക്ക് പോകാൻ തോന്നിയില്ല ഇനി ഉച്ചയൂണും വൈകിട്ടത്തെ ചായയും ഒക്കെ ഒരുമിച്ചാ