Posts

Showing posts from June, 2021

കുൽസിതങ്ങൾ

Image
കണ്ണിനും മനസ്സിനും സന്തോഷം തരുന്ന എത്രയെത്ര കാഴ്ച്ചകളാണ് നമുക്ക് ചുറ്റും ഉള്ളത്..  ചില കാര്യങ്ങൾ ഒരുപാട് തവണ കണ്ടാലും മടുക്കില്ല എന്ന് മാത്രമല്ല എപ്പോൾ കാണുമ്പോഴും അത് മനസ്സ് നിറക്കുകയും ചെയ്യും . അത്തരത്തിൽ ഒരിക്കലും മടുക്കാത്തതും വീണ്ടും വീണ്ടും കാണണം എന്ന് ആഗ്രഹിക്കുന്നതുമായ  കാര്യങ്ങൾ പലർക്കും പലതായിരിക്കും.     അത്ഭുതകരവും വൈവിധ്യപൂർണവും ആയ ഒരുപാട് സസ്യ ജന്തു ജാലങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭൂമി അല്ലെ?.. ഭൂമി മാത്രമല്ല കാഴ്ചയുടെ മാസ്മരിക അനുഭവം തീർക്കുന്ന ആകാശവും വൈവിധ്യങ്ങളുടെ കലവറയാണ്..     ഒന്നാലോചിച്ചാൽ ഭൂമിയിലെ ഓരോ ജീവ ജാലങ്ങളിലും ഒരുപാട് നിഗൂഡ രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ട് . ഒരു ചെറിയ വിത്തിനുള്ളിൽ നിന്ന് വലിയ മരം ഉണ്ടാകുന്നതും കൃത്യമായ ഇടവേളകളിൽ പൂക്കുന്നതുംകായ്ക്കുന്നതും ( ഇപ്പോൾ ഈ അവസ്‌ഥയ്ക്ക് ചെറിയ കോട്ടം തട്ടിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുത ആണ്).. ആവശ്യാനുസരണം ഷെഡ്യൂൾ ചെയ്ത് വച്ചത് പോലെ വരുന്ന വെയിലും മഞ്ഞും മഴയും (കയ്യിലിരിപ്പ് കാരണം വിളിച്ചുവരുത്തുന്ന ദുരന്തങ്ങളുടെ കടന്നുവരവിന് മുൻപുള്ള കാര്യം ആണ് ട്ടോ!! ).. അങ്ങനെ ഒരോ ജീവജാലങ്ങളുടെയും നിർമാണത്തിലെ വൈവിധ്യവും