Posts

Showing posts from April, 2021

പരിണാമം

Image
ചരിത്രപുസ്തക താളുകളിൽ പണ്ടു സ്കൂളിൽ പഠിച്ച സംഭവങ്ങളെക്കാൾ എത്രയോ സംഭവ ബഹുലമാണ് ഓരോരുത്തരുടെയും സ്കൂൾ ജീവിതം. കഴിഞ്ഞു പോയ ആ സംഭവങ്ങളും ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ഒരു സിലബസിലും അത് പഠിപ്പിക്കുന്നില്ലെങ്കിൽ പോലും സ്വയം ഒരുപാട് പഠിച്ച അല്ലെങ്കിൽ പഠിപ്പിച്ച നമ്മുടെ സ്വന്തം ചരിത്രം(അനുഭവം ഗുരു എന്നാണല്ലോ)             കുരുത്തക്കേടുകളുടെ മൊത്ത വിൽപനശാലയാണ് ഓരോരോ വിദ്യാലയങ്ങളും.             നായകനും നായികയും വില്ലനും വിദൂഷകനും വെറുതെ മുഖം കാണിച്ചു കടന്നുപോകുന്ന  ജൂനിയർ ആര്ടിസ്റ്റുകളും ഉൾകൊള്ളുന്ന ഒരു ബിഗ്ബഡ്ജറ്റ് ചരിത്ര സിനിമാ കഥ പോലെയായിരിക്കും  ഇന്നാലോചിക്കുമ്പോൾ  ആ കാലഘട്ടം .. വ്യക്തികൾ മാറുന്നതിനനുസരിച്ച് നായികാ നായകന്മാരും മാറി മാറി വരും..പ്രണയവിരോധം കൊണ്ടോ എറിഞ്ഞിട്ടും ആരും വീഴാത്തത് കൊണ്ടോ ചിലപ്പോൾ അത് നായകൻ ഇല്ലാത്ത സ്ത്രീ പക്ഷ കഥയോ മറ്റുചിലപ്പോൾ പുരുഷകേന്ദ്രികൃത കഥയോ അതും അല്ലെങ്കിൽ അനുരോഗം ബാധിച്ച കുറെ കോഴികളുടെ കഥയോ ആയിരിക്കും.. എന്നിരുന്നാലും അവരവരുടെ കഥയിൽ അവരവർ തന്നെ ആയിരിക്കും പ്രധാനകഥാപാത്രം... ഹീറോ!!             കഥയിലെ പ്രധാന സംഭവ വികാസങ്ങളുടെ പരിണിത ഫലം പലപ്പോഴും

പൂരം മണക്കുന്ന അടുക്കളകൾ

Image
ഓരോ ആഘോഷങ്ങൾക്കും ഓരോരോ മണങ്ങൾ ആണ് അല്ലെ.. പക്ഷെ പലർക്കും അത് പലരീതിയിൽ ആയിരിക്കും എന്നുമാത്രം. ജമന്തി പൂക്കളുടെ മതിപ്പിക്കുന്ന ഗന്ധമാണ് എന്റെ ഓണത്തിന്.. പൊട്ടിത്തീർന്ന പടക്കങ്ങളുടെ മാസ്മരിക ഗന്ധമാണ് വിഷുവിന്.          ചാണകത്തിന്റെയും ചെമ്പകപൂവിന്റെയും ചെടപൂവിന്റെയും പുകയുന്ന കനൽ കട്ടയുടെയും എണ്ണവിളക്കിന്റെയും മതിപ്പിക്കുന്ന ഗന്ധം ഉയർത്തുന്ന ഭക്തിസാന്ത്രമായ അന്തരീക്ഷമാണ് വടക്കന്റെ പൂരത്തിന്.          ഓ ... തൃശൂർ പൂരം ചിനക്കത്തൂർ പൂരം ഒക്കെ മലയാളികൾക്ക് സുപരിചിതമായിരിക്കും എന്നാൽ ഞാൻ ഇപറഞ്ഞ പൂരം ഈ ഗണത്തിൽ പെടുന്നവയല്ല വളരെവ്യത്യസ്തവും എന്നാൽ സുന്ദരവുമാണ് നമ്മുടെ പൂരം. ചാണകം കൊണ്ട് കാമദേവനെ ഉണ്ടാക്കി വിളക്കും ചിരട്ടയിൽ പുകയുന്ന കനലും വാൽക്കൽ ചെമ്പകപൂവ് വച്ച കിണ്ടി യും ഒരുക്കി വീട്ടിലെ പെണ്കുട്ടികൾ കാമനെ പൂവിട്ട് പൂജിക്കുന്ന മനോഹരമായ ആചാരം ഒന്പതോ അല്ലെങ്കിൽ ഏഴോ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷം അവസാനദിവസം മണ്ണ് കൊണ്ട് കാമനെ ഉണ്ടാക്കി ഉപ്പിടാത്ത കഞ്ഞി പ്ലാവിലയിൽ നേദിക്കുന്ന, ഒട്ടടയുടെയും പൂരടയുടെയും രുചികൾ വിളമ്പുന്ന വടക്കന്റെ സ്വന്തം പൂരം .. വളരെ സങ്കീർണമായ ആചാരങ്ങൾ3കൊണ്ട് സമ്പന

സ്വപ്ന സഞ്ചാരി

Image
    ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യാവശ്യമാണ്. പക്ഷെ അത്യാവശ്യത്തിന് മാത്ര മാണോ എല്ലാവരും ഉറങ്ങുന്നത്?. എല്ലാവരുടെയും കാര്യം അറിയില്ല ഞാൻ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉറങ്ങും, അതായത് ഉറക്കം എന്റെ ഒരു വീക്നെസ്സ് ആണ് അതിന് സമയക്രമം ഒന്നും തന്നെ ഇല്ല. കിടന്നും ഇരുന്നും നിന്നും വേണമെങ്കിൽ നടന്നും ഞാൻ ഉറങ്ങും ചൂടോ തണുപ്പോ ഒരു വിഷയമേ അല്ല (പക്ഷെ കൊതുക് ഒരു വിഷയമാണ് ) ഇനി ഭൂമി കുലുങ്ങിയാലും ഈ കേളൻ കുലുങ്ങൂല.     വടക്കൻ കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു പ്രത്യേകതരം പാതിരാ കാറ്റുണ്ട് അതെന്റെ കർട്ടനുകളിൽ തട്ടിതടഞ്ഞുവന്നാലുണ്ടല്ലോ പിന്നെ ഒരുറക്കമാണ് ചുറ്റിലുള്ളതൊന്നും അറിയാത്ത ഉറക്കം, അത്കൊണ്ട് തന്നെ രാവിലെ വാതിലിൽ മുട്ടി വിളിക്കാതെ ആരും റൂമിലേക്ക് തള്ളി തുറന്ന് വരരുതെന്ന് ഞാൻ വിലക്കിയിട്ടുണ്ട് കാരണം വളരെ സ്വതന്ത്രനായി ഉറങ്ങാൻ ആഗ്രഹിക്കുന്ന ഞാൻ രാവിലേ ഉണരുമ്പോൾ അരയ്ക്ക് കീഴ്പോട്ട് തലയെന്ന് ഭദ്രമായി ചുറ്റി കെട്ടിവച്ച ആ മറ ഒരിത്തിരി അങ്ങോട്ടോ ഇങ്ങോട്ടോ അല്ല പൂർണമായും മാറിയിരിക്കും.. ഒരു സ്വപ്ന സഞ്ചാരി ആയത്കൊണ്ട് തന്നെ അപ്പോഴേക്കും എന്റെ അവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറത്ത് ആയിരിക്