Posts

ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

Image
ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം) ജീവിതത്തിൽ സുഖവും സന്തോഷവും സമാധാനവും ആഗ്രഹിക്കാത്തവർ ആരാണ് അല്ലേ..? സന്തോഷവും സമാധാനവും നമ്മൾ മാത്രം വിചാരിച്ചാൽ വന്നുചേരുന്നവയാണോ..? ചുറ്റുമുള്ള ആൾക്കരെയും പരിതസ്ഥിതികളും ഒക്കെ ആശ്രയിച്ചാണ് ഈ രണ്ടിൻ്റെയും നിലനിൽപ്പ്. ഇനി ആദ്യം പറഞ്ഞ മഹാൻ"സുഖം"- സുഖം അസുഖമായാൽ തീരാവുന്നതെ ഉള്ളൂ ഈ പറഞ്ഞ സന്തോഷവും സമാധാനവും.        ഒരു വ്യക്തിയെ ആദ്യം കാണുമ്പോൾ എന്താണ് ചോധിക്കാറ്..? "സുഖം തന്നെയല്ലേ?" എന്നല്ലേ..? - മലയായാളികളുകടെ പൊതു സ്വഭാവം അനുസരിച്ച് "ആ അങ്ങിനെ പോണു, തരക്കേടില്ല" എന്നിങ്ങനെ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന അവസ്ഥയിലാവും മറുപടി ഇനി വേറെ ചിലരുണ്ട് അങ്ങിനെ ഒരു ചോദ്യം കേൾക്കാൻ കാത്തിരിക്കും അസുഖ കഥകളുടെ കെട്ടഴിക്കാൻ. ഇനി മലയാള കത്തുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?കുറച്ച് വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിൽ ഇങ്ങിനെ ഒരു ചോദ്യത്തിൻ്റെ ആവശ്യം തന്നെ ഇല്ലായിരുന്നു.. കത്തെഴുതാത്തവരോ കിട്ടാത്തവരോ ആയി ആരും തന്നെ കാണില്ല. ഒരു കോമൺ മലയാള കത്തിൻ്റെ ഘടന അനുസരിച്ച് സുഖാന്യോഷണം ഇങ്ങിനെ ആണ് "നിനക്കവിടെ സുഖം തന്നെ എന്ന് വിശ്വസിക്കുന്നു എന

ലിംഗപുരാണം ഒന്നാം അധ്യായം

Image
ലിംഗപുരാണം ഒന്നാം അധ്യായം..  ഏറ്റവും സുഖം കിട്ടുന്ന പ്രവൃത്തി എന്താണെന്ന് ചോദിച്ചാൽ രണ്ട് കാര്യങ്ങളാണ്  എനിക്ക് അറിയാൻ ഉള്ളത്! ഒന്ന് ഒരുപാട് നേരം പിടിച്ചു നിന്നതിനു ശേഷം ഉള്ള മൂത്രം ഒഴിക്കൽ രണ്ട് സ്വയംഭോഗം... എൻ്റെ മാത്രം അല്ല മിക്ക ആൾക്കർക്കും ഞാൻ പറഞ്ഞ ഈ രണ്ടു ഉത്തരങ്ങൾ തന്നെ ആവും പറയാനുണ്ടാവുക ഈ പറഞ്ഞ രണ്ട് സുഖങ്ങളും തന്നെ അനുഭവിക്കാത്തവർ ഉണ്ടാവാൻ തരമില്ല.. രണ്ടാമത്തെ സുഖം അനുഭവിക്കാത്ത ശാരീരികമായി പ്രായപൂർത്തി ആവത്തവരും ലൈംഗീക താൽപര്യങ്ങൾ ഇല്ലാത്തർ പോലും കാത്തിരുന്ന് കാത്തിരുന്ന് മൂത്രം ഒഴിക്കുന്നതിൻെറ പറഞ്ഞറിയിക്കാനാവാത്ത സുഖവും സമാധാനവും അനുഭവിച്ചിട്ടുണ്ടാകും . യാത്രയിലും മറ്റും എത്രയോ തവണ ഈ പറഞ്ഞ മൂത്ര ശങ്ക നമ്മളിൽ പലരെയും വലച്ചിട്ടുണ്ട്.  മതിലിനോട് ചേർന്നും മരച്ചുവട്ടിലും പാടത്തും പറമ്പിലും റോഡരികിലുമൊക്കെ, ചുറ്റിലും കണ്ണോടിച്ചു ജാഗരൂകരായി പ്രൈവസി ഉറപ്പു വരുത്തി അത്രയും നേരം കെട്ടിനിർത്തി ഇപ്പൊ പോട്ടും ഇപ്പൊ പൊട്ടും എന്ന് കരുതിയ ആ മൂത്ര സഞ്ചി തുറന്ന് വിടുന്ന ആ സുഖം ... ചിലപ്പോൾ ഈ പ്രൈവസിക്ക്  വിശ്വസ്തരായ കൂട്ടുകാരെ  കാവൽ നിർത്താറുമുണ്ട്, ഞാനും നിന്നിട്ടുണ്ട് ഇങ്ങിനെ കാവൽ ആരെങ്ക

പ്രഹസനം

Image
* പ്രഹസനം 🤪 ആകെ ഒരുവർഷത്തിൽ മുന്നൂറ്ററുപത്തിയഞ്ച് ദിവസങ്ങളാണുള്ളത്. ജനുവരി ഒന്ന് മുതൽ ഡിസംബർ മുപ്പത്തിയൊന്ന് വരെ. ഓരോ ദിവസവും ഓരോരോ വിഷയങ്ങൾക്കും വേണ്ടി റിസേർവ്വ് ചെയ്ത് വച്ചിട്ടുമുണ്ട്.          ഒരു പ്രായം വരെ ഞാൻ ഒരുപാട് ഇഷ്ടപെട്ടിരുന്നതും എന്നാലിപ്പൊ തീരെ ഇഷ്ടമില്ലാത്തതുമായ  ഒരു ദിവസമുണ്ട് , പത്തിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് വേണ്ടി റിസർവ്വ് ചെയ്യപ്പെട്ട മെയ് 24 എന്ന ദിവസം. ഒരു കാലത്ത് ആ ദിവസത്തിൽ വരവ് ആയിരുന്നു അധികമെങ്കിൽ  ഇന്ന് അതിന്റെ ഒരു പത്തിരട്ടിയെങ്കിലും ചിലവാകുന്നുണ്ട്. അർദ്ധരാത്രി 12 മുതൽ വരുന്ന ആശംസകൾ - എസ് എം എസ് രൂപത്തിൽ  അയക്കുന്നവയുടെ ശല്യം നോട്ടിഫിക്കേഷൻ ഓഫ്‌ ആക്കിയാൽ തീരും എന്നാൽ ഉറക്കം കെടുത്തിക്കൊണ്ട് വരുന്ന ഫോൺകോളുകൾ അസഹ്യമാണ്.  ആ.. പിന്നെ.. അന്നെ ദിവസം ആരുടെയും  വാട്സാപ് സ്റ്റാറ്റസ് നോക്കാനും പോകരുത് കാണാൻ ഭംഗിയുള്ള വശങ്ങളിലോട്ട് മാത്രം ചരിഞ്ഞ് നിന്ന് ഒരു പ്രത്യേക ആങ്കിളിൽ മാത്രം എടുക്കുന്ന നമ്മളുടെ സൗന്ദര്യമുള്ള ഫോട്ടോകൾ മാത്രമായിരിക്കും സ്വന്തം ഗാലറികളിൽ ഉണ്ടായിരിക്കുക എന്നാൽ അന്നെ ദിവസം സ്റ്റാറ്റസുകളിൽ നിറയുക വിരൂപവും  അരോചകവും ഭാവം പോലും നിർണിയിക്ക

ഒറ്റപ്പെടലുകൾ

Image
ചിലസന്തോഷങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നത് പ്രതീക്ഷിക്കാതെയാവും എന്നാൽ പോലും പ്രതീക്ഷിക്കാതെ വരുന്ന ആ അതിഥി നമുക്ക് പ്രിയപ്പെട്ടവനാണ്. എന്നാൽ ചില സന്തോഷങ്ങൾ പ്രതീക്ഷിച്ചിരിക്കെ കടന്നു വരാറുമുണ്ട്.ഒരുപാട് സന്തോഷിക്കാൻ വരട്ടെ ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടെന്ന് പറഞ്ഞപോലെ ഓരോ സന്തോഷങ്ങൾക്കും ഓരോരോ സങ്കടങ്ങളും ഉണ്ടാവും.   ഈ സങ്കടങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഏത് വഴി എപ്പഴാണെന്ന് ആർക്കും പ്രവചിക്കാനാവില്ല .. കാലാവസ്ഥ മുന്നറിയിപ്പില്ലാതെ വരുന്ന കൊടുങ്കാറ്റ് പോലെ അത് നമ്മളെ ഒന്ന് പിടിച്ചു കുലുക്കും.      പിന്നെ ചിലർക്ക് വരുന്ന സന്തോഷങ്ങളും മറ്റുനേട്ടങ്ങളും മറ്റുചിലരെ സങ്കടത്തിൽ ആഴ്ത്താറുണ്ട്. ഇത്തരം ആൾക്കാർ ശാസ്ത്ര ലോകത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്ത മാറാ രോഗത്തിന്റെ പിടിയിലാണ് "ഐബൈറ്റ്ജലസിയാസിസ്" അഥവാ അസൂയ അതുമല്ലെങ്കിൽ കണ്ണുകടി എന്നും ഈ അസുഖത്തിനെ വിളിക്കാം. ഇത്തരം രോഗികൾ നമുക്ക് ചുറ്റും ഉണ്ടാകും പുറമെ ചിരിക്കുന്ന ഇക്കൂട്ടർ മനസ്സിൽ അറഞ്ചം പുറഞ്ചം പ്രാകികൊണ്ടായിരിക്കും ആശംസകൾ അറിയിക്കുന്നത് . ചികിൽസ ഇല്ലാത്ത ഈ രോഗം പിടിപെട്ട ഇവർക്ക് വേണ്ടി നമ്മുട

ഒരു കള്ള(ൻ) കഥ

Image
ഒരു കള്ള(ൻ) കഥ      കല ഒരനുഗ്രഹമാണ് കല മാത്രമല്ല ഏതൊരു കഴിവും അനുഗ്രഹം തന്നെയാണ്. ഓരോരുത്തരും പല വ്യത്യസ്ത കഴിവുകൾകൊണ്ടും അനുഗ്രഹീതരുമാണ്. പക്ഷെ അത് തിരിച്ചറിഞ്ഞ് അതത് മേഖലകളിൽ ശോഭിക്കുന്നവർ ചുരുക്കമാവും.. ആവശ്യത്തിന് പ്രോത്സാഹനം കിട്ടാത്തതോ സമൂഹത്തിന്റെ അവഗണനകളോ ആവാം ഓരോ വ്യക്തിയെയും നിർനാണയാകങ്ങളായ അത്തരം ഒഴിവാക്കൽ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നത്. ഇത്തരം അവഗണനകൾ കാരണം എത്രയെത്ര പ്രൊഫഷണലുകളെയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.        ഇനി എന്താണ് "ശീലം"- കുറച്ചധികം കാലങ്ങളായി നമ്മൾ തുടർന്നുവരുന്ന സ്വഭാവ സവിശേഷതകളെ ശീലം എന്ന് വിളിക്കാം, ഇനി ഈ ശീലങ്ങൾ തന്നെ രണ്ടു വിധത്തിലാണല്ലോ സുശീലവും ദുശീലവും. ചൊട്ടയിലെ ശീലം ചുടലവരെ എന്നായത് കൊണ്ട് തന്നെ ദുശീലങ്ങൾ മുളയിലേ നുള്ളി എറിയുക തന്നെ വേണം. എന്നിരുന്നാലും എത്ര നുള്ളി എറിഞ്ഞാലും ചിലസ്വഭാവങ്ങൾ  വിടാതെ പിന്തുടരും  തരം കിട്ടുമ്പോൾ പുറത്ത് ചാടുകയും ചെയ്യും.        പറഞ്ഞുവന്നത് കഴിവുകളെ കുറിച്ചാണല്ലോ... ഇനി കാര്യത്തിലേക്ക് കടക്കാം .        ബി.സി (ബിഫോർ കൊറോണ) 2003  നും 2005 നും ഇടയിൽ ആണെന്നാണ് എന്റെ ഓർമ ഇനിയിപ്പോ

കുൽസിതങ്ങൾ

Image
കണ്ണിനും മനസ്സിനും സന്തോഷം തരുന്ന എത്രയെത്ര കാഴ്ച്ചകളാണ് നമുക്ക് ചുറ്റും ഉള്ളത്..  ചില കാര്യങ്ങൾ ഒരുപാട് തവണ കണ്ടാലും മടുക്കില്ല എന്ന് മാത്രമല്ല എപ്പോൾ കാണുമ്പോഴും അത് മനസ്സ് നിറക്കുകയും ചെയ്യും . അത്തരത്തിൽ ഒരിക്കലും മടുക്കാത്തതും വീണ്ടും വീണ്ടും കാണണം എന്ന് ആഗ്രഹിക്കുന്നതുമായ  കാര്യങ്ങൾ പലർക്കും പലതായിരിക്കും.     അത്ഭുതകരവും വൈവിധ്യപൂർണവും ആയ ഒരുപാട് സസ്യ ജന്തു ജാലങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭൂമി അല്ലെ?.. ഭൂമി മാത്രമല്ല കാഴ്ചയുടെ മാസ്മരിക അനുഭവം തീർക്കുന്ന ആകാശവും വൈവിധ്യങ്ങളുടെ കലവറയാണ്..     ഒന്നാലോചിച്ചാൽ ഭൂമിയിലെ ഓരോ ജീവ ജാലങ്ങളിലും ഒരുപാട് നിഗൂഡ രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ട് . ഒരു ചെറിയ വിത്തിനുള്ളിൽ നിന്ന് വലിയ മരം ഉണ്ടാകുന്നതും കൃത്യമായ ഇടവേളകളിൽ പൂക്കുന്നതുംകായ്ക്കുന്നതും ( ഇപ്പോൾ ഈ അവസ്‌ഥയ്ക്ക് ചെറിയ കോട്ടം തട്ടിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുത ആണ്).. ആവശ്യാനുസരണം ഷെഡ്യൂൾ ചെയ്ത് വച്ചത് പോലെ വരുന്ന വെയിലും മഞ്ഞും മഴയും (കയ്യിലിരിപ്പ് കാരണം വിളിച്ചുവരുത്തുന്ന ദുരന്തങ്ങളുടെ കടന്നുവരവിന് മുൻപുള്ള കാര്യം ആണ് ട്ടോ!! ).. അങ്ങനെ ഒരോ ജീവജാലങ്ങളുടെയും നിർമാണത്തിലെ വൈവിധ്യവും 

*അങ്ങനെ ഒരു അവധി കാലത്ത്*

Image
"മലയാളി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു" എന്ന പ്രസ്താവന എന്നെ സംബന്ധിച്ചിടത്തോളം ശുദ്ധ അസംബന്ധമാണ്, കാരണം  ഒരു മലയാളി എന്ന നിലയിൽ ഞാൻ മികച്ച ഒരു അഹങ്കാരിയാണ് ഇത്തരത്തിൽ എന്നെ അഹങ്കാരിയാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട് തെയ്യവും തിറയും ഉത്സവങ്ങളും പെരുന്നാളും എന്തിന് പറയുന്നു നാടനും ശാസ്ത്രീയവുമായ കലകൾ ആയോധന മുറകൾ ഓണം വിഷു അങ്ങിനെ അങ്ങിനെ അങ്ങിനെ ജാതിമത ഭേദമില്ലത്ത ആഘോഷങ്ങൾ ഇവയൊക്കെ ഓരോ മലായാളിയെയും അഹങ്കാരിയാക്കും ഒരു വലിയ അഹങ്കാരി..                    ഇനി ഇപ്പറഞ്ഞ അഹങ്കാരത്തിന് മാറ്റ് കൂട്ടുന്ന മറ്റൊരു സംഗതി കൂടി ഉണ്ട് നമ്മുടെ മാത്രം രുചി പെരുമ     - പാചകത്തിന് നോബൽ സമ്മാനം ഏർപ്പെടുത്താതിരുന്നത് കേരളത്തിന് വലിയൊരു നഷ്ടമായിപ്പോയി എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട് .. പേറ്റന്റ് എടുക്കാത്ത സങ്കീർണവും പോഷക സമൃദ്ധവുമായ എത്ര എത്ര വിഭവങ്ങളാണ്  ഇവിടുത്തെ കാലവറകളിൽ ഉരുതിരിഞ്ഞിട്ടുള്ളത്... വരത്തൻ വിഭവങ്ങൾ എത്ര തന്നെ വന്നാലും നമ്മുടെ രുചിപരമ്പര്യത്തിന് മുന്നിൽ മുട്ടുകുത്തുക തന്നെ ചെയ്യും.                 ഭൂമി ശാസ്ത്രപരമായി ഉഷണമേഖല പ്രദേശത്ത് ഭൂമധ്യരേഖയോട് മിനിമം സാമൂഹ്യ അകലം പ