ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

ജീവിതത്തിൽ സുഖവും സന്തോഷവും സമാധാനവും ആഗ്രഹിക്കാത്തവർ ആരാണ് അല്ലേ..? സന്തോഷവും സമാധാനവും നമ്മൾ മാത്രം വിചാരിച്ചാൽ വന്നുചേരുന്നവയാണോ..? ചുറ്റുമുള്ള ആൾക്കരെയും പരിതസ്ഥിതികളും ഒക്കെ ആശ്രയിച്ചാണ് ഈ രണ്ടിൻ്റെയും നിലനിൽപ്പ്. ഇനി ആദ്യം പറഞ്ഞ മഹാൻ"സുഖം"- സുഖം അസുഖമായാൽ തീരാവുന്നതെ ഉള്ളൂ ഈ പറഞ്ഞ സന്തോഷവും സമാധാനവും.
       ഒരു വ്യക്തിയെ ആദ്യം കാണുമ്പോൾ എന്താണ് ചോധിക്കാറ്..? "സുഖം തന്നെയല്ലേ?" എന്നല്ലേ..? - മലയായാളികളുകടെ പൊതു സ്വഭാവം അനുസരിച്ച് "ആ അങ്ങിനെ പോണു, തരക്കേടില്ല" എന്നിങ്ങനെ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന അവസ്ഥയിലാവും മറുപടി ഇനി വേറെ ചിലരുണ്ട് അങ്ങിനെ ഒരു ചോദ്യം കേൾക്കാൻ കാത്തിരിക്കും അസുഖ കഥകളുടെ കെട്ടഴിക്കാൻ. ഇനി മലയാള കത്തുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?കുറച്ച് വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിൽ ഇങ്ങിനെ ഒരു ചോദ്യത്തിൻ്റെ ആവശ്യം തന്നെ ഇല്ലായിരുന്നു.. കത്തെഴുതാത്തവരോ കിട്ടാത്തവരോ ആയി ആരും തന്നെ കാണില്ല. ഒരു കോമൺ മലയാള കത്തിൻ്റെ ഘടന അനുസരിച്ച് സുഖാന്യോഷണം ഇങ്ങിനെ ആണ് "നിനക്കവിടെ സുഖം തന്നെ എന്ന് വിശ്വസിക്കുന്നു എനിക്കിവിടെ സുഖം തന്നെ " സുഖമാണെന്ന് ഇങ്ങിനെ തുടക്കത്തിൽ തന്നെ എഴുതി വച്ചാലും ബാക്കി വിവരണം ചിലപ്പോൾ അസുഖങ്ങളും കഷ്ടപ്പാടുകളുമൊക്കെ ആയിരിക്കും. എന്തിരുന്നാലും ആദ്യ വരികൾക്ക് മാറ്റമൊന്നും ഉണ്ടാവില്ല കാരണം അതാണല്ലോ തലമുറകൾ കൈമാറി വന്ന മലയാള കത്തിൻ്റെ പാരമ്പര്യം.
       സാധാരണ എല്ല ചികിത്സകളും അസുഖം മാറാനാണ്, എന്നാൽ ഒരസുഖവും ഇല്ലാത്ത ആൾക്കാർ സുഖ ചികിത്സ നടത്തുന്നത് എന്തിനാണ് ഉള്ള സുഖം വർധിപ്പിക്കാനോ അതോ അസുഖം വരാതിരിക്കാനോ? കർക്കിടക ആയുർവേദ സുഖചികിത്സ ആലയങ്ങൾ വർഷം തിരു കൂടി കൂടി വരുന്നത് കാണുമ്പോൾ ചിരി വരും. പേര് സുഖ ചികിത്സ എന്നാണെങ്കിലും അത്ര സുഖമൊന്നും കാണില്ല ചവിട്ടി പിഴിഞ്ഞ് കണ്ട കഷായവും ലെഹ്യവും കഴിച്ച് കിടക്കാൻ എന്നാണ് എൻ്റെ ഒരു ഇത്. പക്ഷേ അക്ഷരാർത്ഥത്തിൽ സുഖ ചികിത്സ നടത്തുന്ന ചില തിരുമ്മൽ തടവൽ കേന്ദ്രങ്ങൾ അങ്ങ് പട്ടായയിലെ പോലെ ഇവിടെയും കാണുമായിരിക്കും .. ഞാൻ കണ്ടിട്ടില്ല തേടിക്കൊണ്ട് ഇരിക്കുന്നു..
       ഇനി മറ്റുള്ളവരുടെ ഒന്നും സഹായമില്ലാതെ, ഒന്നിൻ്റെയും സഹായം വേണ്ടെന്ന് പറയുന്നില്ല ചില ചിന്തകളുടെയോ പ്രത്യേക എഴുത്തുകാരുടെയോ ഓർമകളുടെയോ ചെറു ചലച്ചിത്രങ്ങളുടെയോ സഹായത്തോടെ ആരെയും ബുദ്ധിമുട്ടിക്കാതെ സുഖം കിട്ടുന്ന ഒരു പ്രവൃത്തിയുണ്ട് പറയാനിത്തിരി നാണമുണ്ടെങ്കിലും പറയാതെ വയ്യ "സ്വയംഭോഗം" സുഖം ആരോഗ്യം സമാധാനം സന്തോഷം എല്ലാം ഒരു കുടക്കീഴിൽ. പറയാൻ മടി ആണെങ്കിലും ചെയ്യാൻ മടിയൊന്നും ഇല്ല ട്ടോ.. ആരും മടികാണിക്കേണ്ട ആവശ്യവും ഇല്ല, ആരെയും ശല്ല്യ പെടുത്താതെ സ്വകാര്യമായി ചെയ്യണം എന്ന് മാത്രം. വോട്ടും സ്വയംഭോഗവും ആരും കാണാതെ ചെയ്യണം എന്നാണ് എൻ്റെ ഒരു ഇത്. അല്ലാതെ ചില ഞരമ്പൻ മാരെ പോലെ ബസിലും ഉത്സവ പറമ്പിലും വച്ച് ചെയ്തു സുഖിക്കാൻ നിൽക്കരുത്. സ്വയംഭോഗം പോലെ തന്നെ ആണ് ലൈംഗികസുഖം പക്ഷേ ഇതിനെ കുറിച്ച് എനിക്ക് വേറെ ഒന്നും പറയാനില്ല പണ്ട് മോഹൻലാൽ പറഞ്ഞ ഈ വാക്കുകൾ മാത്രം "സുഖം തേടുമ്പോൾ അസുഖം നേടരുത്"  (മറക്കല്ലേ കോണ്ടം നല്ലതിന്)
       പറഞ്ഞു വന്നത് ലിംഗത്തെ കുറിച്ചാണല്ലോ.. ലിംഗത്തെ കുറിച്ച് പറയുമ്പോൾ സ്വയംഭോഗത്തെ കുറിച്ച് പറയാതെ വയ്യല്ലോ . എൻ്റെ സ്വയംഭോഗം എൻ്റെ സ്വകാര്യതയായത് കൊണ്ട് മാത്രമല്ല ഇതൊക്കെ എന്തോ എന്തോ മോശം കാര്യമാണെന്ന് കുഞ്ഞുമനസിലെ തെറ്റ് ധാരണ മൂലം കുറച്ച് വൈകിയാണ് ഞാൻ ഈ പ്രവൃത്തി തുടങ്ങിയത്. വൈകി തുടങ്ങിയ ഈ പ്രവൃത്തിയെ കുറിച്ച് പറയാൻ മാത്രമുള്ള  ഗംഭീര ഭീഗര ഭയങ്കര കാഥകൾ ഒന്നും തന്നെ ഇത് വരെയുണ്ടായിട്ടില്ല പക്ഷേ ആദിവസം  മാസം വർഷം സ്ഥലം സമയം പോലും ഞാൻ ഇന്നും ഓർക്കുന്നു. ചോദിക്കരുത് പറയില്ല പക്ഷേ ആരഹസ്യം എന്നോടൊപ്പം മണ്ണടിയില്ല ചില ദുർബല നിമിഷങ്ങളിൽ ഞാൻ അത് ആരോടൊക്കെയോ പറഞ്ഞിട്ടുണ്ട്.
       ഇനി പറയാൻ പോകുന്ന സംഭവം എൻ്റെമാത്രം അനുഭവം അല്ലെങ്കിൽ കൂടി ഞാൻ ജനിച്ച മതത്തിൽ ഒട്ടും കോമൺ അല്ലാത്ത കാര്യമായത് കൊണ്ട് മാത്രമല്ല മറക്കാൻ കഴിയാത്ത ആ നിലവിളി ഞാൻ ഇന്നും ഓർക്കുന്നത് കൊണ്ടും അതിവിടെ പറയാതെ വയ്യ..-
       അതൊരു വേനലവധിക്കാലം ആയിരുന്നു കളിയിം ചിരിയും വിഷുവും കല്ല്യാണങ്ങളും അമ്മവീടും ബന്ധുവീടുകളും കൂട്ടുകാരും ഒക്കെയായി ആഘോഷം ആക്കേണ്ടി ഇരുന്ന എൻ്റെ അഞ്ചാം ക്ലാസ്സിലെ വേനലവധി. തീയതി ഓർമ ഇല്ല ഈ സിർകുംസിഷൻ (സുന്നത്ത്) നെ കുറിച്ച് കാര്യമായ ധാരണ ഒന്നും ഇല്ലാതിരുന്ന ഞാൻ എനിക്ക് എന്തോ അസുഖമാണെന്നും ഓപ്പറേഷൻ ചെയ്യാൻ വന്നേക്കുവാണെന്നും  എന്നാണ് എൻ്റെ ധാരണ . അങ്ങിനെ കണ്ണൂർ പയ്യന്നൂർ സഭ ഹോസ്പിറ്റലിൽ തൻ്റെ ദേഹത്തിൻ്റെ പ്രത്യേക ഭാഗത്ത് കത്തി വയ്ക്കുന്നതും കാത്ത് ഓപ്പറേഷൻ തിയറ്ററിൻ്റെമുന്നിൽ വീൽചെയറിൽ ടെൻഷൻ അടിച്ച് ഊഴം കാത്ത് കാത്ത് അവസാനം എന്നെയും അതിനകത്ത് കത്തി വയ്ക്കൻ കൊണ്ട് പോയി. കീറി മുറിക്കൽ വേദന രഹിതം ആയിരുന്നെങ്കിലും അരയ്ക്കുതാഴെ ഡോക്ടറും മാലാഖ മാരും ചേർന്ന് എന്തോ കാട്ടികൂട്ടുന്നത് എനിക്ക് കാണാമായിരുന്നു. ആപ്രവൃത്തി പത്തു മിനുട്ട് കൊണ്ട് തീർന്നു എന്നെ റൂമിലേക്ക് മാറ്റിയെങ്കിലും. പ്രധാന പ്രശനം തുടങ്ങുന്നത് ഒരു ഉറക്കത്തിന്  ശേഷം ആണ്.. എൻ്റമോ എന്തൊരു വേദന മൂന്നാം ന്നിലയിലെ റൂമിൽ കിടന്നു ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചരിഞ്ഞു കിടക്കാൻ പറ്റാതെ കിടന്നു അലറി കരയുകയായിരുന്നു വേദന കൊണ്ട് പുളയുകയായിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും ഓപ്പറേഷൻ ചെയ്ത അഗ്രഭാഗം അവിടേയും ഇവിടേയും തട്ടി അസഹ്യമായ വേദന ആയിരുന്നു. പ്രശനം അവിടം കൊണ്ടും തീരുന്നില്ല പ്രായ പൂർത്തി ആയില്ലെങ്കിലും അതെൻ്റെ സ്വകാര്യ ഭാഗം അല്ലേ .. എനിക്ക് അറിയില്ലെങ്കിലും അതിൻ്റെ ഉപയോഗവും സ്വകാര്യതയും മുതിർന്നവർക്ക് അറിയാവുന്നത് അല്ലേ എന്നിട്ടും വീട്ടിലും ആശുപത്രിയിലും ആയി കാണാൻ വന്ന ബന്ധുജനങൾ മുഴുവൻ എൻ്റെ മുണ്ട് പൊക്കി നോക്കാൻ മാത്രം എന്ത് അൽഭുത കാഴ്ചയാണ് അതിനകത്ത് ഉണ്ടായിരുന്നത്. ഇതൊക്കെ പോട്ടെ കണ്ടതോ കണ്ടു എന്നാല് വർഷങ്ങൾ ക്ക് ഇപ്പുറം കുടുംബ സംഗമത്തിൽ വന്നിരുന്നു എന്തൊക്കെ പറയാൻ കിടക്കുന്നു ഈ മേമ യ്ക്ക് എൻ്റെ ഈ സ്വകാര്യ ഉപകരണത്തിൻ്റെ കാര്യം അല്ലാതെ അതും ഇക്കണ്ട ആൾക്കാരുടെ മുന്നിൽ വച്ച് . എന്ത് ചെയ്യാൻ സഹിച്ചല്ലെ പറ്റൂ...  എന്നാലും ഞാൻ ഇപ്പൊ ചിന്തിക്കുന്നത് വേറെ ഒരു കാര്യം ആണ് അന്ന് അത് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഇത് എങ്ങിനെ ഇരുന്നേനെ രൂപത്തിലും ഭാവത്തിലും.........!
രാഹുൽ ദിവാൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*