Posts

Showing posts from December, 2020

തീക്കളി

Image
ജീവിതത്തിൽ ഓർത്തുചിരിക്കാവുന്ന തമാശകളിൽ പലതും അബദ്ധസംഭവങ്ങൾ ആയിരിക്കും.        ബാല്യകാല അവധിക്കാലങ്ങൾ മിക്കതും അബദ്ധസംഭവങ്ങളുടെ ഘോഷയാത്ര കളോടെ യായിരിക്കും തുടക്കം. ഒടുക്കം മിക്കപ്പോഴും മറക്കാതിരിക്കാൻ പാകത്തിനുള്ള അടയാളങ്ങൾ ശരീരത്തിൽ രേഖപെടുത്തി കൊണ്ട് ആയിരിക്കും..           ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന അവധിദിനങ്ങൾ മുഴുവൻ ഇന്ന് കഴിഞ്ഞു പോയ ബാല്യകാലത്തെ ഓർത്ത് നിരാശ പെടുത്തുന്നു. എന്നിരുന്നാലും സംഭവങ്ങൾ മിക്കതും ഓർത്ത് ഓർത്ത് ചിരിക്കാൻ വകയുള്ളവ തന്നെ ആണ് അന്ന് അത് തമാശ ആയിരുന്നില്ല എങ്കിൽ പോലും.              ക്രിസ്തുമസ് ന്റെ വരവറിയിച്ചു കൊണ്ട് ആദ്യം എത്താറുള്ളത് മകര മാസത്തിലെ തണുപ്പാണ് പിന്നീട് നമ്മൾ ഏറ്റവും വെറുത്തിരുന്ന പരീക്ഷകളും പക്ഷെ ഇതൊക്കെ ആണെങ്കിലും സന്തോഷങ്ങൾക്ക് വക നൽകുന്ന ഒരു പ്രതീക്ഷയാണ് എന്നും ഞങ്ങളെ മുന്നോട്ട് നയിച്ചിരുന്നത് (നമ്മൾ എന്ന് പറഞ്ഞാൽ ഞാനും മാമന്റെ മക്കളും എളേമയുടെ മക്കളും അടങ്ങുന്ന ഒരു നാൽവർ സംഗം )   അമ്മവീട്ടീലേക്കുള്ള അവധിക്കാല യാത്രയാണ് ആ പറഞ്ഞ പ്രതീക്ഷ. ആഘോഷങ്ങൾ ഏതായാലും നമ്മൾ ഒത്തുചേർന്നാൽ നിറം കൂടും എന്നുള്ളതാണ് വസ്തുത നിറം കൂടുന്നത് ഞങ്ങൾക്ക്

ഓർമയിലെ മറവികൾ

Image
മറവി എന്നത് ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു സംഭവമാണ്. എന്നാലും എത്ര ശ്രമിച്ചാലും അതെന്നെ പിന്തുടർന്ന്കൊണ്ടേ ഇരിക്കുന്നു. ചിലപ്പോൾ ഇതെന്റെ മാത്രം പ്രശ്നമാവില്ല.. പലരും അഭിമുഗീകരിക്കുന്ന ഒരു പ്രശ്നമാണ് മറവി.          ഞാൻ വളരുന്നതനുസരിച്ച് എന്നോടൊപ്പം വളർന്നു വന്ന ഈ മറവി പലയിടങ്ങളിലും തന്റെ മഹത്തായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.      ഓർമയിലെ ആദ്യ മറവി നടക്കുന്നത് ഇന്ന് ഞാൻ ഓർക്കുന്നു (പിന്നീടങ്ങൊട് നടന്ന മറവികളിൽ പലതും മറന്നു പോയെങ്കിലും ചിലമറവികൾ മറക്കാൻ പറ്റാത്തവയാണ് )             അന്ന് ഞാൻ മൂന്നിലോ നാലിലോ (ശെരിക്കും ഓർമ ഇല്ല )കനത്ത മഴയുള്ള ഒരു പ്രഭാതം സ്കൂളിലേക്ക് പോകാൻ അച്ഛൻ വാങ്ങിത്തന്ന ചുവപ്പിൽ പച്ചയും വെള്ളയും നീലയും ബലൂണുകൾ പാറിപറക്കുന്ന  പടമുള്ള എന്റെ പ്രീയപ്പെട്ട കുടയുമെടുത്ത് സ്കൂളിലേക്ക് യാത്രയായി പക്ഷെ  മഴ രാവിലെ ഉണ്ടായിരുന്ന ഭീകരരൂപം കൈ വെടിഞ്ഞ് പതുക്കെ പതുക്കെ ശാന്തമായി ഉച്ചയോടുകൂടി വെയിലിനു വഴിമാറിയിരുന്നു.  മഴ മാറിയ സന്തോഷത്തിൽ  പറമ്പിൽ കളിക്കാൻ പോകാനുള്ള തിടുക്കം കൂടിവന്നു. അക്ഷമയോടെ ഉള്ള കാത്തിരിപ്പിനോടുവിൽ രവിയേട്ടൻ നീട്ടിയുള്ള മണിയും മുഴക്കി. പിന്നീടൊരോട്ടമായി

ചൂടൻ പ്രതികാരം

Image
കുഞ്ഞു കുട്ടികൾ വീട്ടിലുള്ളത് ഒരു പ്രത്യേക രസമാണ്, അവരുടെ കുസൃതികളും സംസാരവും ഒക്കെ ആവുമ്പോൾ സമയം പോകുന്നത് അറിയുകയെ ഇല്ല മാത്രമല്ല ഇവരുടെ ഈ ചെയ്തികൾ ഒക്കെ ടെൻഷൻ മാറാനുള്ള നല്ലൊരു മരുന്ന് കൂടി ആണ് അല്ലേ..? (എല്ലാവരുടെയും കാര്യമല്ല കുഞ്ഞുങ്ങളെ ഇഷ്ടമുള്ളവരുടെ കാര്യമാണ് ട്ടോ..എന്റെ അറിവിൽ കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ആരുമില്ല )കാര്യങ്ങൾ പഠിച്ചു വരുന്ന പ്രായ മായതുകൊണ്ട് തന്നെ അവർക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും ചിലതൊക്കെ തമാശയായി കാണാം എങ്കിലും വളരെ ചിന്തിച്ചു ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങളും ഇവർ ഉന്നയിക്കും അവരുടെ കുരുത്തകേടുകൾ പലതും നമുക്ക് ജീവിതകാലം മുഴുവൻ ഓർത്തു ചിരിക്കാനുള്ള തമാശകൾക്ക് വക നൽകുകയും ചെയ്യും. എന്നാലും ചിലതൊക്കെ നമുക്ക് ക്ഷമിക്കാവുന്നതിലും അപ്പുറം അതിരുകടക്കുന്നവ ആയിരിക്കും. പക്ഷെ എന്ത് ചെയ്യാം കുട്ടി കളായി പോയില്ലേ..                                ഇങ്ങനെ ടെൻഷൻ മാറാനുള്ള നല്ലൊരു മാർഗമാണ് വളർത്തുമൃഗങ്ങൾ അഥവാ പെറ്റ്സ് നായകുട്ടിയോ പൂച്ചക്കുട്ടിയോ ലവ്ബേർഡ്സൊ അലങ്കാരമത്സ്യങ്ങളോ എന്തോ ആവട്ടെ ഇവയുടെ കൂടെ സമയം ചിലവിടുമ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല. (നേരത്തെ പറഞ്ഞ പോല