Posts

Showing posts from October, 2020

ചന്ദനത്തിരി

Image
  പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ അല്ലേ..  പറഞ്ഞുവരുന്നത് ചന്ദനത്തിരികളെ കുറിച്ചാണ്. പലവിധ മണങ്ങൾ പരത്തുന്ന ചന്ദനതിരികൾ വിപണിയിൽ ലഭ്യമാണെങ്കിലും അതെരിയുന്ന സ്ഥലങ്ങൾക്കനുസരിച്ച് അതിന്റെ പ്രാധാന്യം ഉയർന്നും താഴ്ന്നും കൊണ്ടേ ഇരിക്കും. ജാതി മത വ്യത്യാസങ്ങളില്ലാതെ ഇത്രയധികം പ്രാധാന്യം ലഭിക്കുന്ന ഒരു വസ്തു ഒരു പക്ഷെ ഇതുമാത്രമാവും. അമ്പലങ്ങളിലോ പള്ളികളിലോ എവിടെയും ചന്ദനതിരികൾക്ക് ഒരയിത്തവുമില്ല എന്താ ശെരിയല്ലേ.        എരിയുന്ന സ്ഥലങ്ങൾക്ക് അനുസരിച്ചു അത് പരത്തുന്ന മണം വ്യത്യസ്ഥ വികാരങ്ങളെയും ഉണർത്തുന്നു.  അടുക്കളപുറത്ത് വൈകുന്നേരം മീൻമുറിക്കാൻ ഇരിക്കുമ്പോൾ അമ്മ വിളിച്ചുപറയാറുണ്ട് "ഉയ്ശ് പ്ർക്ക് കടിച്ച് പറിക്ക്ന്ന് ചന്ദൻതിരി കത്തിച്ച് ബെച്ചാട്ടെടാ"(ഒരു തർജ്ജമയുടെ ആവശ്യം ഉണ്ടോ എന്നറിയില്ല.. എന്നാലും കൊതുക് കടി സഹിക്കാൻ പറ്റുന്നില്ല ഒരു ചന്ദന തിരി കത്തിച്ചു വെക്കാനാണ് ആ പറഞ്ഞത് ). മീൻമാർക്കറ്റുകളിലും ചവറുകൂനകൾക്കടുത്തും എന്തിന് പബ്ലിക് കംഫർട് സ്റ്റേഷനുകളിൽ പോലും എറിയുന്നുണ്ടാകും നമ്മൾടെ  ചന്ദനതിരി (നാറ്റം മറയ്ക്കാൻ ആണ് സുഗന്ധം പരത്തുന്ന തിരി കത്തിച്ചുവയ്ക്കുന്ന

മുണ്ട് മാഹാത്മ്യം....

Image
മുണ്ട് മാഹാത്മ്യം....  വസ്ത്രധാരണത്തിൽ വളരെ അധികം വ്യത്യാസ്ഥത പുലർത്തുന്നവരാണ് നമ്മൾ അല്ലേ...    അത്രയേറെ വൈവിദ്ധ്യമറന്ന വസ്ത്രങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളുടെ വസ്ത്ര വൈവിദ്ധ്യത്തിന്റെ അത്രയും പുരുഷന്മാർക്കില്ല.       ഭാരതത്തിന്റെ വസ്ത്രപാരമ്പര്യത്തിൽ ഇന്നും എനിക്ക് അത്ഭുതമായ ഒരു കണ്ടുപിടിത്തം ആണ് സാരി. അഞ്ചര മീറ്റർ നീളമുള്ള ഒരു തുണി എത്ര സങ്കീർണമായ പ്രോസസിലൂടെയാണ് ഒരു സ്ത്രീ ഉടുത്ത്ഒരുങ്ങുന്നത് പോരാത്തതിന് പലയിടത്തും പലരീതിയിലും. സാരി കണ്ടുപിടിച്ചആളെ അല്ല അത് ഇത്ര മനോഹരമായി ചുറ്റാം എന്ന് കണ്ടുപിടിച്ചആളെ ആണ് ഞാൻ ഈ അവസരത്തിൽ നമസ്കരിക്കുന്നത്.           മുണ്ടിന്റെ കാര്യവും വ്യത്യാസ്ഥമല്ല എന്നാലും സാരിയുടെ അത്ര കോംപ്ലിക്കേഷൻസ് മുണ്ടിന്റെ കാര്യത്തിൽ ഇല്ല       ഒരു കുട്ടി വളർന്നു വരുന്നതനുസരിച്ച് അവൻ അല്ലെങ്കിൽ അവൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും വൈവിദ്ധ്യമുണ്ടായിരുന്നു പണ്ട് ( ഇപ്പോൾ ഇല്ല എന്നല്ല, ഏത് പ്രായത്തിലും ഉപയോഗിക്കാവുന്ന തരത്തിൽ എല്ലാ വസ്ത്രങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണല്ലോ ). പെറ്റിക്കോട്ട് പ്രായം മുതൽ പാവാടയും ബ്ലൗസും കടന്നു സാരിയുടെ പ്രായവും കഴിഞ്ഞു മുണ്ടും ബ്ലൗസും ഉടുക്ക

കാലം മായ്ക്കാത്ത മുറിപാടുൾ.....

Image
"പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് " എന്ന ഒരു ഡയലോഗ് കേൾക്കാത്തവർ കുറവായിരിക്കും അല്ലേ... അത്രത്തോളം തവണ ട്രോളന്മാർ ഇതെടുത്ത് അമ്മാനമാടിയിട്ടുണ്ട്.        പക്ഷെ ഈ ഡയലോഗ് ഈ ഇടയ്ക്ക് ഹിറ്റ്‌ ആയതാണെങ്കിലും അമ്മ മാത്രമല്ല അച്ഛനും  വല്ല്യ പോരാളികൾ ആണെന്ന പ്രപഞ്ച സത്യം പണ്ടേ മനസ്സിലാക്കിയ ആളാണ് ഞാൻ. അതിന്റെ തെളിവ് ഇന്നുമെന്റെ വലതു കാൽമുട്ടിലുണ്ട്.           ഈ കഥ പറയുമ്പോൾ അപകടാവസ്ഥയിൽ എന്നെ ഇട്ടിട്ട് ഓടി പോയ പ്രിയ കൂട്ടുകാരാ അന്ന് നിന്നെ ഒരുപാട് പ്രാകി എങ്കിലും ഇന്ന് ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു ഇങ്ങനെ ഒരു സംഭവബഹുലമായ ഓർമ എനിക്ക് സമ്മാനിച്ചതിന്.           ഒരുപാട് അന്തേവാസികൾ ഉള്ള കുടുംബം ആയിരുന്നു എന്റെത് (ആയിരുന്നു എന്ന് പറയുമ്പോൾ ഇന്നല്ല എന്നല്ല അന്നത്തെ അത്ര ഇന്നില്ല എന്ന് മാത്രം ). അമ്മാളുവും അമ്മിണിയും കല്യാണിയും അങ്ങനെ അങ്ങനെ കൊറേ കൊറേ പേർ. ഈ പറഞ്ഞവർ ഒന്നും ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെനിക്കറിയില്ല ട്ടോ വർഷം കുറച്ചായല്ലോ.. ചത്തു പോയി കാണണം അധവാ ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ എവിടെ ആണെന്ന് ഒരറിവും ഇല്ല (തിരക്കുകൾ കൂടി കൂടി വന്നപ്പോൾ അച്ഛാച്ചൻ അവരെ വിറ

മിസ്സ്‌ കാൾ..

Image
1973 ലാണ് മാർട്ടിൻ കൂപ്പർ മൊബൈൽ ഫോൺ കണ്ടു പിടിച്ചതെങ്കിലും നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായത് രണ്ടായിരത്തിനു ശേഷമാണ് അല്ലേ..? (അല്ലേ എന്ന് ചോദിക്കാൻ കാരണം എനിക്ക് അത് കൃത്യമായി അറിയാത്തതുകൊണ്ടാണ് )           പിന്നീട് അങ്ങോട്ട് പല പല തട്ടിപ്പുകൾക്കും പ്രാങ്ക്കൾക്കും ഒക്കെ മൊബൈൽ ഫോൺ സാക്ഷിയായിട്ടുണ്ട്. ഉദാഹരണങ്ങൾ ഞാൻ പറയേണ്ട അവശ്യമില്ലല്ലോ. സംഭവങ്ങൾ പലതും എല്ലാവർക്കും സുപരിചിതമാണല്ലോ.... ല്ലേ        ഇനി സംഭവത്തിലേക്ക്........  ഇതൊരു കുറ്റസമ്മതവും മാപ്പ് പറച്ചിലും ആണ്.      വേനലവധി ഞങ്ങൾക്ക് എന്നും സംഭവബഹുലമാണ്. അമ്മവീട്ടിലെ ഞങ്ങളുടെ ഒത്തു ചേരൽ എന്നും പലർക്കും ഒരു തലവേദന ആയിരുന്നു.                 കഥാപാത്രങ്ങൾ എല്ലാം തന്നെ ഇന്ന് ജീവിച്ചിരിപ്പുള്ളത് കൊണ്ടും സംഭവത്തിന്റെ സത്യാവസ്ഥ പലരും അറിയേണ്ടത് കൊണ്ടും പേരുകൾ ഞാനിവിടെ സത്യസന്ധമായി പറയുന്നു. മാമന്റെ മക്കളായ സനിതേച്ചിയും സജിഷേച്ചിയും മേമയുടെ മോൾ വിഷ്ണുപ്രിയയും ( ഇവൾക്ക് അന്ന് മൂന്നോ നാലോ വയസ്സേ കാണു അത് കൊണ്ട് തന്നെ സംഭവം അവൾക്ക് ഓർമ ഉണ്ടാകില്ല പക്ഷെ കഥയിൽ ഒരു പ്രധാന പങ്ക് ഇവൾക്ക് ഉണ്ട് )പിന്നെ ഞാനും           അന്ന് ഒരു ഞായറാഴ്ച

ആമ്പൽപൂക്കൾ..

Image
സ്കൂളിലേക്ക് പോയികൊണ്ടിരുന്നത് എങ്ങനെയാണ്..?  സ്കൂൾബസിലും ലൈൻ ബസ്സിലും ഓട്ടോറിക്ഷയിലും സൈക്കിളിലും പോയികൊണ്ടിരുന്നവർ ഉണ്ടാകും. അതുമല്ല എന്നെ പോലെ നടന്നു പോയികൊണ്ടിരുന്നവരാവും ഏറെ.           വീട്ടിൽനിന്ന് സ്കൂളിലേക്കുള്ള ആ അരമണിക്കൂർ യാത്രയിൽ തലേന്ന് കണ്ട രണ്ടര മണിക്കൂർ സിനിമകഥ മുതൽ സൂര്യന് കീഴിൽ ഉള്ള എന്തും ചർച്ച വിഷയമാകും പാഠഭാഗങ്ങൾ ഒഴിച്ച്. നമ്മൾ അരമണിക്കൂർ എടുക്കുന്ന നടത്തം പതിനഞ്ചു മിനുട്ട് കൊണ്ട് തീർത്തു സ്കൂളിൽ എത്തുന്ന പഠിപ്പികളും ഒരു മണിക്കൂർ വരെ നീട്ടുന്ന കാട്ടുകോഴികളും ഉണ്ട്ട്ടോ.         സ്കൂളിലേക്കുള്ള പ്രധാന വഴിയിൽ വന്നു ചേരുന്ന ഒരുപാട് ഉപവഴികൾ ഉണ്ട്. ഇതോലൂടെ ഒഴുകി എത്തുന്ന തരുണീ മണികളൊക്കെ മിക്കവാറും വന്നു ചേരുന്നത് പ്രധാന വഴിയിലൂടെ ഒഴുകി വരുന്ന നമ്മളുടെ കൂട്ടത്തോട് ഒപ്പമാവും. വന്നു ചേരുന്നതല്ല അങ്ങോട്ട് പോയി ചേരുന്നതാണ് എന്നുള്ളതാണ് സത്യം         പോകുന്ന വഴിയാകട്ടെ നോക്കെത്താ ദൂരം പരന്ന് കിടക്കുന്ന വയലിന്റെ നടുവിലൂടെ യും.പറയാനും കാണാനും ഒക്കെ രസമാണ് എങ്കിലും വയൽ നിറയെ അട്ടയാണ്. എന്നിരുന്നാലും  ആ വഴി ഇന്നും നയന മനോഹരം ആണ്.                അങ്ങനെ ഇരിക്കെ ഒരു ഓണക്

ഹംസം..

Image
പ്രണയം..  ആർക്കും ആരോടും എന്തിനോടും തോന്നാവുന്ന മധുര വികാരമാണ് അല്ലേ... ഓരോ പ്രണയങ്ങൾക്കും ഓരോരോ കഥകൾ പറയാനുണ്ടാകും. തേപ്പിന്റെ വേദനിപ്പിക്കുന്ന കഥകൾ ക്കൊപ്പം സന്തോഷത്തിന്റെ സംഭവ ബഹുലമായ കഥകൾക്കും ഒട്ടും പഞ്ഞമില്ല. ചിലപ്രണയങ്ങൾ ജീവിതകാലം മുഴുവൻ ചിരിക്കാനുള്ള വകയും തരും കേട്ടോ..          ഒരു ജൂനിയർ ആൺകുട്ടിക്ക് സീനിയർ ആയിട്ടുള്ള ചേച്ചിയോട് പ്രണയം തോന്നുന്നത് വിരളമെങ്കിലും അതിൽ അസ്വാഭാവികത ഒന്നുമില്ല         ചിന്തിച്ചു കാടു കയറണ്ട.... പ്രണയം വിജയിച്ചതോ പരാജയപെട്ടതോ എന്നുള്ളതല്ല വിഷയം. ഇവരുടെ ഇടയിൽ പെട്ട ഹംസത്തിന് കിട്ടിയ പണിയാണ് ഈ കഥയ്ക് ആധാരം        നളദമയന്തി കഥയിലെ ഹംസം പിൽകാലത് പല പേരിലും രൂപത്തിലും പുനർജനിച്ചിട്ടുണ്ടെങ്കിലും ഈ കഥയിലെ പോലെ ആത്മാർത്ഥ ചങ്ങാത്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിട്ടുണ്ടാകില്ല, അതും ചോര കണ്ടാൽ ബോധം പോകുന്ന ഒരു ദുർബല ഹംസം        കഥയും കഥാപാത്രങ്ങളും ജീവിച്ചിരിപ്പുണ്ടെങ്കിലും വീണ്ടും ഒരു പണി ഏറ്റ് വാങ്ങാൻ ത്രാണി ഇല്ലാത്തത് കൊണ്ട് യഥാർത്ഥ പേര് വെളിലെടുത്തുന്നില്ല. ഇനി കഥാപാത്രങ്ങൾക്ക് സ്വന്തം കഥയാണെന്ന് തിരിച്ചറിയാൻ ഒരു കാര്യം പറയാം കഥയിലെ ഹംസം ഞാ

നൊസ്റ്റാൾജിയ...

Image
ഹാ.. പുതിയ പുസ്തകത്തിന്റെ മണം. ഏതോ ഒരു  ജൂൺ മാസത്തിലെ ഒരു മഴയുള്ള പ്രഭാതത്തിലെ സ്കൂളിലേക്കുള്ള യാത്രയുടെ ഓർമകളാണ് മിക്കവാറും എല്ലാവര്ക്കും. പുസ്തകം തുറക്കുമ്പോൾ കിട്ടുന്ന ആ മണം ഗൃഹാതുരത ആണ്.. മനസ്സിലായില്ലേ.. നോസ്റ്റു..  നൊസ്റ്റാൾജിയ... എങ്ങനെ എത്രയോ മണങ്ങൾ അല്ലെ ...  നെല്ല് പുഴുങ്ങുമ്പോൾ ഉള്ള മണം അറിയുമോ.. അതിന് എന്റെ അമ്മമ്മയുടെ ഓർമകളാണ്. വടക്കു പുറത്തു കൂട്ടിയ അടുപ്പിൽ വെന്തെരിയുന്ന നെല്ലിന്റെ മണം പാറു അമ്മമ്മയോടൊപ്പം അമ്മ വീട്ടിൽ നിറഞ്ഞാടിയ ആ അവധി ദിനങ്ങളുടെ ഓർമ്മകൾ സമ്മാനിക്കും. നാവിൽ തേനോലിക്കുന്ന  മാമ്പഴക്കാലത്തിന്റെ ഓർമ്മകൾ സമ്മാനിക്കാൻ മുറ്റത്തെ പുളിയൻ മാവൊന്ന്‌ പൂത്താൽ മതി.. ആഹാ അതിന്റെ സുഗന്ധം.. അങ്ങനെ മണം ഒരു മഹാസംഭവമാണെന്ന് തിരിച്ചറിഞ്ഞത് ഈ വക മണങ്ങൾ കൊണ്ടൊന്നുമല്ല.            കൊറോണ വന്നത് കാരണം ഞാൻ പഠിച്ച മൂന്നാലു വാക്കുകൾ ഉണ്ട്. അതിൽ ഒന്നാണ് സാനിറ്റൈസർ.. ആൽക്കഹോൾ ചേർക്കുന്നത് കൊണ്ടാണോ എന്നറിയില്ല എനിക്കതിന്റെ മണം തീരെ പിടിക്കില്ല. ഞാൻ മദ്യവിരോധി അയതുകൊണ്ടൊന്നുമല്ല കേട്ടോ..  ഈ മണത്തിനുമുണ്ട് ചെറിയൊരു  നോസ്റ്റാൾജിയയുടെ  കഥ പറയാൻ                BC രണ്ടായിരത്തി പ