നൊസ്റ്റാൾജിയ...

ഹാ.. പുതിയ പുസ്തകത്തിന്റെ മണം. ഏതോ ഒരു  ജൂൺ മാസത്തിലെ ഒരു മഴയുള്ള പ്രഭാതത്തിലെ സ്കൂളിലേക്കുള്ള യാത്രയുടെ ഓർമകളാണ് മിക്കവാറും എല്ലാവര്ക്കും. പുസ്തകം തുറക്കുമ്പോൾ കിട്ടുന്ന ആ മണം ഗൃഹാതുരത ആണ്.. മനസ്സിലായില്ലേ.. നോസ്റ്റു..  നൊസ്റ്റാൾജിയ... എങ്ങനെ എത്രയോ മണങ്ങൾ അല്ലെ ...  നെല്ല് പുഴുങ്ങുമ്പോൾ ഉള്ള മണം അറിയുമോ.. അതിന് എന്റെ അമ്മമ്മയുടെ ഓർമകളാണ്. വടക്കു പുറത്തു കൂട്ടിയ അടുപ്പിൽ വെന്തെരിയുന്ന നെല്ലിന്റെ മണം പാറു അമ്മമ്മയോടൊപ്പം അമ്മ വീട്ടിൽ നിറഞ്ഞാടിയ ആ അവധി ദിനങ്ങളുടെ ഓർമ്മകൾ സമ്മാനിക്കും. നാവിൽ തേനോലിക്കുന്ന  മാമ്പഴക്കാലത്തിന്റെ ഓർമ്മകൾ സമ്മാനിക്കാൻ മുറ്റത്തെ പുളിയൻ മാവൊന്ന്‌ പൂത്താൽ മതി.. ആഹാ അതിന്റെ സുഗന്ധം.. അങ്ങനെ മണം ഒരു മഹാസംഭവമാണെന്ന് തിരിച്ചറിഞ്ഞത് ഈ വക മണങ്ങൾ കൊണ്ടൊന്നുമല്ല.

           കൊറോണ വന്നത് കാരണം ഞാൻ പഠിച്ച മൂന്നാലു വാക്കുകൾ ഉണ്ട്. അതിൽ ഒന്നാണ് സാനിറ്റൈസർ.. ആൽക്കഹോൾ ചേർക്കുന്നത് കൊണ്ടാണോ എന്നറിയില്ല എനിക്കതിന്റെ മണം തീരെ പിടിക്കില്ല. ഞാൻ മദ്യവിരോധി അയതുകൊണ്ടൊന്നുമല്ല കേട്ടോ..  ഈ മണത്തിനുമുണ്ട് ചെറിയൊരു  നോസ്റ്റാൾജിയയുടെ  കഥ പറയാൻ

               BC രണ്ടായിരത്തി പതിനഞ്ചോ പതിനാറോ എന്നോർമ്മയില്ല. ( സോറി BC എന്നാൽ before corona ഇനി അങ്ങനെയൊക്കെ ആവുമല്ലോ?..  ല്ലേ..)

കൗമാരത്തിന്റെ തിളപ്പുള്ള ആ ദുർബല നിമിഷത്തിൽ ഞാനും മോശക്കാരനല്ല ഒടുക്കത്തെ കപ്പാസിറ്റി ആണ് എന്നൊക്കെ പറഞ്ഞില്ലെങ്കിൽ എന്തോ കുറച്ചിലാണെന്നായിരുന്നു എന്റെ വെപ്പ്..   ഹോസ്റ്റൽ മുറിയിൽ ജയിച്ചതിനും തോറ്റതിനും തൊട്ടതിനും പിടിച്ചതിനും തേപ്പിനും വാർപ്പിനും ഒക്കെ നിരന്നിരുന്ന  മദ്യ കുപ്പികൾ താളം പിടിക്കുന്ന ഒരു പ്രത്യേക സംഗീതമുണ്ട്. ഒഴുകിയെത്തുന്ന ഒരു മണമുണ്ട്. അത് ആ മിനി ഡ്രാഫ്റ്ററിലും ടെക്സ്റ്റ് ബുക്കിലും തട്ടി മറ്റു മുറികളിലേക്കെത്തും. പിന്നീട് അങ്ങോട്ട് ഒരു ഓട്ടമാണ്. പണ്ട് പഞ്ചായത്ത് പൈപ്പിൽ നിന്ന് വെളളം വന്നത് പോലെ ഒന്നോ രണ്ടോ തുള്ളികൊണ്ട് തൃപ്തിപ്പെടണം എല്ലാവരും. 

അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു.  ഹോസ്റ്റൽവിചനം.സഹമുറിയന്മാരിലൊരാളുടെ തേപ്പിന്റെ ആഘോഷം.പിറ്റേന്ന്  പ്രാക്ടിക്കൽസ് ഉള്ളത്  കാരണം ഞങ്ങൾ 3 -4 പേര്   മാത്രം.കപാസിറ്റിയുടെ തള്ളൽ കാരണം ഒഴിച്ചു തന്ന ഓരോ ഗ്ലാസും കാലിയാക്കേണ്ട ഉത്തരവാദിത്തം എന്റെ ദുരഭിമാനത്തിനായതുകൊണ്ടും തേപ്പിന്റെ സുഖം പലപ്പോഴും അറിഞ്ഞത് കൊണ്ടും കുടിച്ച ഗ്ലാസ്സിന്റെ എണ്ണം എടുക്കാൻ പറ്റിയില്ല. അനന്തരഫലമായി അന്ന് ഞാൻ വച്ച വാളിന് കയ്യും കണക്കുമില്ലായിരുന്നു.  വളാണോ ഉറുമിയാണോ എന്ന് മാത്രമായിരുന്നു സംശയം . ഇന്ന് ഈ കഥ പറയുമ്പോൾ അനീഷ് എന്ന സഹമുറിയാ നിന്നെ ഓർക്കാതെ വയ്യ. അന്ന് നീ കോരിയ വാളുകൾക്ക് ഇന്ന് ഞാൻ കടപ്പെട്ടിരിക്കുന്നു. 

പിറ്റേന്ന് എന്റെ റൂമിനും ഇട്ട കുപ്പായത്തിനും എന്നെയും മുടിഞ്ഞ നാറ്റമായിരുന്നു.  ആ നാറ്റം മാറാൻ അനീഷ് അടിച്ചു തന്ന ഫോഗിന്റെ മണം കൂടിയായപ്പോൾ എല്ലാം പൂർത്തിയായി. ലാബിന് വേണ്ടി വീട്ടിൽ പോകാതെ നിന്ന ഞാൻ തലേന്നത്തെ ഹാങ്ങോവർ കാരണം ലാബിലെന്നല്ല റൂമിന്റെ പാടിവാതിൽ പോലും കടക്കാൻ പറ്റാത്ത അവസ്ഥയിൽ തളർന്നു കിടന്നു.


ഇനി AC ( After corona )

 കൊറോണ കാരണം വീട്ടിൽ ഇരുന്നു മടുത്ത ഞാൻ രണ്ടു ദിവസം മുൻപ് കൃത്യമായി പറഞ്ഞാൽ AC 2020 ഒക്ടോബര് 16 ന് വൈകീട്ട് 7 മണിക്ക്.വീട്ടിലിരുന്ന് ഉണ്ടാക്കിയ തടി കുറയ്ക്കാൻ ഒന്ന് നടക്കാനിറങ്ങി.  ഒരു ചങ്ങായിന്റെ വീട്ടിലെത്തി.  അവിടെ കയറുന്നതിന് മുൻപ് അവൻ കുറച് sanitizer തന്നു. എന്റെ സാറെ പിന്നെ എനിക്കൊന്നും ഓർമയില്ല. ഡാ പൊളി സ്മെല് അല്ലെ ഒന്ന് മണത്തു നോക്കിയേ എന്ന് പറഞ്ഞ ആ ചങ്ങായിന്റെ പിതാമഹാന്മാരെ സ്മരിച്ചുകൊണ്ടു പറയ്യട്ടെ ...

ഇതുവരെ പറഞ്ഞ മണം ഒന്നും ഒന്നുമല്ല.  നൊസ്റ്റാൾജിയ എന്നു പറഞ്ഞാൽ ഇതാണ്.. എത്ര പെട്ടന്നാണ് ഹോസ്റ്റൽ മുറിയിൽ എത്തിയത്. അന്ന് വച്ച വാളിന്റെ മണം! ഉച്ചയ്ക്  കഴിച്ച ബിരിയാണിയുടെ കോഴി ഉൾപ്പടെ പുറത്തേക്കു ചാടി.

ഗൃഹാതുരത ഉണർത്തുന്ന ആ സാനിറ്റിസിർ മണം. മറക്കാൻ പറ്റാത്ത മണങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ തന്റേതായ സ്ഥാനം പിടിച്ചു.



കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*