മുണ്ട് മാഹാത്മ്യം....


മുണ്ട് മാഹാത്മ്യം.... 
വസ്ത്രധാരണത്തിൽ വളരെ അധികം വ്യത്യാസ്ഥത പുലർത്തുന്നവരാണ് നമ്മൾ അല്ലേ... 
  അത്രയേറെ വൈവിദ്ധ്യമറന്ന വസ്ത്രങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളുടെ വസ്ത്ര വൈവിദ്ധ്യത്തിന്റെ അത്രയും പുരുഷന്മാർക്കില്ല. 
     ഭാരതത്തിന്റെ വസ്ത്രപാരമ്പര്യത്തിൽ ഇന്നും എനിക്ക് അത്ഭുതമായ ഒരു കണ്ടുപിടിത്തം ആണ് സാരി. അഞ്ചര മീറ്റർ നീളമുള്ള ഒരു തുണി എത്ര സങ്കീർണമായ പ്രോസസിലൂടെയാണ് ഒരു സ്ത്രീ ഉടുത്ത്ഒരുങ്ങുന്നത് പോരാത്തതിന് പലയിടത്തും പലരീതിയിലും. സാരി കണ്ടുപിടിച്ചആളെ അല്ല അത് ഇത്ര മനോഹരമായി ചുറ്റാം എന്ന് കണ്ടുപിടിച്ചആളെ ആണ് ഞാൻ ഈ അവസരത്തിൽ നമസ്കരിക്കുന്നത്. 
         മുണ്ടിന്റെ കാര്യവും വ്യത്യാസ്ഥമല്ല എന്നാലും സാരിയുടെ അത്ര കോംപ്ലിക്കേഷൻസ് മുണ്ടിന്റെ കാര്യത്തിൽ ഇല്ല 
     ഒരു കുട്ടി വളർന്നു വരുന്നതനുസരിച്ച് അവൻ അല്ലെങ്കിൽ അവൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും വൈവിദ്ധ്യമുണ്ടായിരുന്നു പണ്ട് ( ഇപ്പോൾ ഇല്ല എന്നല്ല, ഏത് പ്രായത്തിലും ഉപയോഗിക്കാവുന്ന തരത്തിൽ എല്ലാ വസ്ത്രങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണല്ലോ ). പെറ്റിക്കോട്ട് പ്രായം മുതൽ പാവാടയും ബ്ലൗസും കടന്നു സാരിയുടെ പ്രായവും കഴിഞ്ഞു മുണ്ടും ബ്ലൗസും ഉടുക്കുന്ന പ്രായം വരെ ഒരു സ്ത്രീ കടന്നുപോകുമ്പോൾ വള്ളി ട്രൗസറും മുണ്ടും ഷർട്ടും ഒക്കെ ഒരു പുരുഷന്റെ ജീവിതചക്രത്തിൽ മാറി മാറി വരുന്നു. (ഇന്നത്തെ വസ്ത്രധാരണ രീതിയിലെ മറ്റുവശങ്ങൾ ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.  കാരണം ഞാൻ അതൊന്നും ശ്രദ്ധിക്കാറേ ഇല്ല എന്ത്‌ വസ്ത്രം എങ്ങനെ ധരിക്കണം എന്നുള്ളത് വ്യക്തിസ്വാതന്ത്ര്യം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. )
          കഥയിലേക്ക് കടക്കും മുൻപ് -ഇതൊരു  പുതുമ ഉള്ള കഥയോ അനുഭവമോ അല്ല കുറെ ഏറെ പുരുഷപ്രജകൾക്ക് ഉണ്ടായിട്ടുണ്ടാവുന്ന ബാല്യകാല ദുരനുഭവമാണ് ഇത്, സംഭവം സർവ്വ സാധാരണമായാതുകൊണ്ട് തന്നെ സ്ത്രീകൾക്ക് ഈ വിഷയം കേട്ടറിവും ഉണ്ടാകും (കേട്ടറിവ് മാത്രം )
    കഥ നടക്കുന്നത് ഒരു ഏപ്രിൽ മാസത്തിൽ ആണ്. ആപ്പന്റെ കല്യാണം (ആപ്പൻ എന്നത് പ്രാദേശികമായി അച്ഛന്റെ അനിയനെ നമ്മൾ അഭിസംബോധന ചെയ്യുന്നപേരാണ് ).അന്ന് എനിക്ക് അഞ്ചുവയസ്സ് പൂർത്തി ആവുന്നതേ ഉള്ളു പ്രാഥമീക കര്മ്മങ്ങളിലെ അമ്മയുടെ സഹായങ്ങൾക്ക് ഇളവുകൾ കിട്ടി സ്വയം പര്യാപ്തനായികൊണ്ടിരിക്കുന്ന കാലം. 
    ആപ്പന്റെ കല്യാണത്തിന് വീട്ടിലെ ചെറിയ കുട്ടി എന്ന നിലയ്ക്കും എല്ലാവരുടെയും കണ്ണിലുണ്ണി എന്ന നിലയ്ക്കും ഒരു ചെറിയ സ്റ്റാർഡം എനിക്ക് അന്ന് ആ വീട്ടിൽ ഉണ്ടായിരുന്നു. കല്യാണത്തിന് തലേന്നും അന്നും ഉടുക്കാൻ പുതിയ രണ്ടു ജീൻസ് പാന്റും ബനിയനുകളും വാങ്ങിയിരുന്നു (ട്രൗസറുകളിൽ നിന്ന് എനിക്ക് അന്ന് മോചനം കിട്ടിത്തുടങ്ങുന്നതേ ഉള്ളു അത്കൊണ്ട് തന്നെ പാന്റിടുന്നത് വല്യസംഭവമായി ഞാൻ അന്ന് കരുതിയിരുന്നു അതും ജീൻസ് പാന്റ് )
       അങ്ങനെ കല്യാണതലേന്ന് വീട്ടിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും ബഹളം. മിക്സിയും ഗ്രൈൻഡറും ഒന്നും ഇല്ലായിരുന്ന അന്ത കാലത്ത് കല്യാണതലേന്ന് അടുത്ത വീട്ടിലെ ചേച്ചിമാർ നിരന്നുനിന്ന് അമ്മിയിൽ അരക്കുന്നതും യുവാക്കളുടെ പച്ചക്കറി അരിയലും ഒക്കെ കൂടി ചേർന്ന് ഒരു ആഘോഷം ആയിരുന്നു. ആ തിരക്കിന്ടയ്ക് അമ്മ ഒരുവിധത്തിൽ എന്നെ തേച്ചുരച്ച് കുളിപ്പിച്ച് ഒരു തോർത്ത്‌ മുണ്ടും ഉടുപ്പിച്ച് മുറിയിൽ കൊണ്ടിരുത്തി എന്തോ ആവശ്യത്തിന് പുറത്ത് പോയ സമയം. ഷെൽഫിൽ നിന്ന് പുതിയ നീല ജീൻസ് എടുത്തു വളരെ അഭിമാനത്തോടെ വലിച്ചു കേറ്റി. ഒറ്റ വലിക്കുസിബ്ബും ഉയർത്തി ദേ.... പെട്ടു. സിബ്ബിനിടയിൽ എന്റെ ആ..സംഭവം പെട്ടുപോയി. 
        എന്റെ സൈറൺ മുഴങ്ങുത് പോലെ ഉള്ള അലർച്ച കേട്ട് വീട്ടിലുണ്ടായിരുന്നവർ മുഴുവൻ ആൾക്കാരും ഓടി കൂടി. ആ വേദനയിൽ നഗ്നതമറക്കുന്നതിനെകുറിച്ചൊന്നും ഞാൻ ചിന്തിച്ചില്ല.അന്ന് അവിടെ കൂടിയിരുന്നവരുടെ ഫേസ് എക്സ്പ്രഷനുകൾ എനിക്ക് അന്ന് ശ്രദ്ധിക്കാനും കഴിഞ്ഞില്ല.
         അശ്രാന്തപരിശ്രമത്തിന്റെ ബലമായി അമ്മ ഒരുവിധത്തിൽ സിബ്ബ് വിടുവിച്ചുതന്നു എങ്കിലും വേദന ബാക്കിയായി തുടർന്നു. 
     ഷഡ്ഢി (അണ്ടർവെയർ എന്ന് പറയാൻ മാത്രമുള്ള അറിവ് എനിക്ക് അന്ന് ഉണ്ടായിരുന്നില്ല )ഇടേണ്ടതിന്റെ ആവശ്യകത അന്ന് എനിക്ക് മനസ്സിലായി.
            പക്ഷെ എന്റെ വിഷമം അതായിരുന്നില്ല ആ വേദന കാരണം കല്യാണദിവസം പാന്റിടാൻ ആഗ്രഹിച്ച എനിക്ക് പാന്റ് പോയിട്ട് ഷഡ്ഢി പോലും ഇടാൻ പറ്റിയില്ല.  പകരം പൂരത്തിന് (നമ്മടെ നാട്ടിലെ പൂരത്തിനെ കുറിച്ച് ഞാൻ പിന്നെ പറയാം അത് നമ്മൾ നോർത്ത് മലബാർ കാരുടെ മാത്രം ഒരു ആഘോഷമാണ് അതുകൊണ്ട് തന്നെ പറയാൻ കുറച്ചുണ്ട് )വാങ്ങിയ കസവുമുണ്ട് ഉടുത്തു തൃപ്തി പെടേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം അന്ന് അവിടെ ഓടി കൂടിയ ബന്ധുക്കൾ ഇന്ന് എന്നെ കാണുമ്പോഴും എന്തിനാണാവോ ആ സംഭവം വീണ്ടും വീണ്ടും എന്നെ ഓർമിപ്പിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല. 
      എന്തായാലും ആംഗലേയ സംസ്ക്കാരത്തിൽ നിന്ന് കടമെടുത്ത പാന്റ്സ് എന്ന വസ്ത്രത്തെക്കാൾ എത്രയോ നല്ലത് കാറ്റും വെളിച്ചവും വേണ്ടുവോളം കിട്ടുന്ന നമ്മളുടെ മുണ്ട് തന്നെ ആണ്.......

കുൽസിത കുമാരൻ

Comments

  1. പഴയകാലത്തെ വള്ളി ട്രൗസറിനെപ്പറ്റി ഒന്നും പറഞ്ഞില്ല

    ReplyDelete

Post a Comment

Popular posts from this blog

ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)

ഹംസം..