Posts

Showing posts from November, 2020

അങ്ങിനെ ഒരു തെയ്യക്കാലത്ത്........

Image
കൊറോണ ബാധിച്ചത് പലരെയും പലവിധത്തിലാണ് അല്ലേ..... ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ട് അത് മുന്നേറുകയുമാണ് (ലോക്ക്ഡൗൺ- വിശ്രമവേളകൾ ആനന്ദകരമാക്കിയവരാണ് ചിലരെങ്കിലും ഇത്രയും ദീർഘമേറിയ വിശ്രമം എല്ലാവർക്കും മടുപ്പ് തന്നെ ആണ് ).             എത്രയേറെ ആഘോഷങ്ങളാണ് കൊറോണയിൽ മുങ്ങിപോയത്. സങ്കടം അതൊന്നുമല്ല നഷ്ടമായിപോയ വിവാഹസത്കാരങ്ങൾ.......... ഒരുപാട് സദ്യകളും ബിരിയാണികളും ഒക്കെ കഴിച്ച് നടക്കേണ്ട ഒരവധിക്കാലം കഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചുകഴിയേണ്ടിവന്നു (ഒരുപക്ഷെ ചക്കയെ നമ്മുടെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചതിന്റെ ഗുട്ടൻസ് ഇപ്പോഴാവും മലയാളികൾക്ക് ശെരിക്കും ബോധ്യമായത് അത്രയേറെ രൂപമാറ്റങ്ങളിൽ തീൻ മേശയിലെ താരമായിരുന്നു നമ്മുടെ ചക്ക )             മലയാളികളായ  നമ്മൾക്ക് നഷ്ടമായത് ഒരുത്സവകാലമാണ്... ഉത്സവങ്ങൾ എന്നും മലയാളികൾക്ക് വല്ലാത്തൊരു  വികാരമാണ്.. ആവേശമാണ്..        എന്നാൽ ഒരു ശരാശരി കണ്ണൂർ കാരൻ എന്ന നിലയിലും ഒരു തെയ്യപ്രാന്തൻ എന്ന നിലയിലും നശിച്ച കൊറോണ കാരണം ഒരു തെയ്യക്കാലം നഷ്ടമായതിന്റെ സങ്കടത്തിലാണ് ഞാൻ.. എത്രയേറെ വിഭവങ്ങൾ നിരത്തിയ സദ്യ ആണെങ്കിലും അജിനോമോട്ടോ ചാലിച്ച ഹോട്ടലുകളിലെ തനിനാട

ദിവ്യഗർഭം

Image
   അവിഹിത ബന്ധങ്ങളുടെ ഹോൾസെയ്ൽ മാർക്കറ്റ് ആണ് മലയാള സീരിയലുകൾ എന്ന് പലപ്പോഴും തോന്നാറുണ്ട്. മറ്റു ഭാഷ സീരിയലുകൾ ഞാൻ കണ്ടിട്ടില്ല ചിലപ്പോൾ അവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമാവില്ല. (എല്ലാ സീരിയലുകളും അങ്ങനെ ആണെന്നല്ല നല്ല നിലവാരം പുലർത്തുന്ന സീരിയലുകളും ഉണ്ട് ).           അച്ഛനെ അറിയാത്ത കുട്ടി  അമ്മയെ അറിയാത്ത മകൾ (തിരിച്ചും )വളർത്തമ്മ, അമ്മമ്മ വല്യമ്മ കുഞ്ഞമ്മ രണ്ടുഭാര്യമാറുള്ള ഒരു ഭർത്താവ് രണ്ടു ഭർത്താക്കൻമാരുള്ള ഭാര്യ അച്ഛൻ മുത്തച്ഛൻ വേലക്കാർ അങ്ങനെ അങ്ങനെ സങ്കീർണമായി കെട്ടുപിണഞ്ഞു കിടക്കുന്ന ബന്ധങ്ങളുടെ ശൃംഖലകളാണ് ഓരോ ടെലിവിഷൻ സീരിയലുകളും.  (ഒരു കലാകാരൻ എന്ന നിലയിൽ ഒരാളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്നത് ശെരിയല്ല. ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക് ചില സീരിയലുകൾ ഞാനും കാണാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ വെറുപ്പിക്കലിനൊക്കെ ഒരു പരിധി ഇല്ലേ... )       ഒരിക്കൽ അമ്മമ്മയുടെ കൂടെ സീരിയൽ കാണാൻ ഇരിക്കേണ്ടി വന്നു.അതുവരെ നടന്ന കഥ അമ്മമ്മ വിവരിച്ചപ്പോൾ പറന്നുപോയ കിളി ഇതുവരെ തിരിച്ചു വന്നിട്ടില്ല.            പക്ഷെ ഒരുകാലത്ത് ചില സീരിയലുകൾക്ക് ഒത്തുചേരലിന്റെ മധുരമുണ്ടായിരുന്നു. ചാനെലു

ഗോതമ്പുണ്ട

Image
  പാചകം ഒരു മഹത്തായ കലയാണ്. വിശപ്പ് എന്ന വികാരത്തിന്റെ പൂർത്തികാരണത്തിന് മാത്രമല്ല.. ഓരോരോ ഭക്ഷണപദാർത്ഥങ്ങളും ഓരോരോ രീതിയിൽ മനുഷ്യ വികാരങ്ങളെ സ്വാധീനിക്കുന്നു. എന്താ ശെരിയല്ലേ....? ചായയുടെ കാര്യം തന്നെ എടുക്കാം രാവിലെ ചായ കുടിച്ചാൽ മാത്രം കാര്യങ്ങൾ സുഗമമായി നടക്കുന്നവരില്ലേ..?  പ്രണയിനിക്കൊപ്പം കുടിക്കുമ്പോഴും കൂട്ടുകാർ ക്കൊപ്പം കുടിക്കുമ്പോഴും ഈ ചായ തരുന്ന വികാരം വ്യത്യസ്ത തരത്തിൽ അല്ലേ....?  പിന്നെയും ഒരുപാട് ഉദാഹരണങ്ങൾ.....             ഓരോരോ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടായിവരുന്നതിന്റെ ഗംഭീര പ്രോസസുകളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കു.....           ഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ തെല്ലൊരു അഹങ്കാരത്തോടുകൂടി തന്നെ  പറയട്ടെ ഞാൻ ഒരു മലബാറ് കാരനാണ്.                   മലബാർകാരുടെ ആദിത്യമര്യാദ ലോകമെമ്പാടും കേൾവികേട്ടതാണ്.  വിവാഹസൽക്കാരങ്ങളും വിരുന്ന്സൽകരങ്ങളും അക്ഷരർത്ഥത്തിൽ ഒരു ഇന്റർനാഷണൽ ഫുഡ്‌ഫെസ്റ്റിന്റെ പ്രതീതി ഉളവാക്കും വിധത്തിൽ വിഭവവൈവിദ്യം കൊണ്ട് സമ്പന്നമായിരിക്കും പ്രദേശികമായിത്തന്നെ ഉള്ള ധാരാളിത്തം കാരണം വിരുന്ന് മേശകളിൽ വരത്തൻ  വിഭവങ്ങളുടെ ആവശ്യകത ഉണ്ടാകാറേ ഇല്ല.     ഇത്രയും