Posts

Showing posts from January, 2021

കൊച്ചു പുസ്തകം...

Image
തലമുറകൾ കൈമാറി വന്നപാരമ്പര്യം അവകാശപ്പെടാനില്ലാത്ത കൊച്ചു പുസ്തകങ്ങൾ.....   ഭാവനയുടെ ഉത്തുംഗശൃംഗങ്ങളിലൂടെ സഞ്ചരിച്ച് വായനക്കാരന്റെ വികാരങ്ങളെ പോലും നിയന്ത്രിച്ചിരുന്ന മഹത്തായ കലാസൃഷ്ടി ആയിരുന്നിട്ടുപോലും. പുസ്തക റാക്കുകളിലെ മുൻനിരയിലെന്നല്ല പിൻ നിരയിൽ പോലും ഇടം കിട്ടാതിരുന്ന, ഒരു കാലഘട്ടത്തിന്റെ ഹൃദയമിടിപ്പും മറ്റുചില തുടിപ്പുകളും തൊട്ടറിഞ്ഞ പുസ്തകങ്ങൾ"കൊച്ചുപുസ്തകങ്ങൾ"       കാലത്തിന്റെ കുത്തൊഴുക്കിൽ യുവത്വം(പ്രായം കൊണ്ടല്ല മനസ്സ് കൊണ്ടും ശരീരം കൊണ്ടും)ഡിജിറ്റൽ യുഗത്തിലേക്ക് കടന്നപ്പോൾ, ആവശ്യമുള്ളതെന്തും വിരൽതുമ്പിൽ എത്തിയപ്പോൾ, വായനയേക്കാൾ ഊർജ്ജം ദൃശ്യങ്ങൾ പകർന്നു തന്നപ്പോൾ മരിച്ചത് വായന ആയിരുന്നു.       ഒരുപാട് മഹത്തായ കഥകളും കവിതകളും നോവലുകളും കഥാപാത്രങ്ങളും പിറന്നുവീണ ഒരു മണ്ണാണ് നമ്മുടേത് പക്ഷെ ഒരു പ്രത്യേക വികാരത്തെ മാത്രം ഉത്തേജിപ്പിക്കാൻ വേണ്ടി എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങൾക്കോ ഗ്രന്ഥകാരന്മാർക്കോ വേണ്ടത്ര അംഗീകാരം സമൂഹം കൊടുത്തിട്ടില്ല. എങ്കിലും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളെ നെഞ്ചിലേറ്റിയിരുന്ന പഴയതലമുറക്ക് ഗ്രന്ഥകാരന്മാരും ഇന്നും ഒരുവികരമാണ്. തൊണ്ണൂറുകളുടെ പാതിയിൽ പിറ

ചെന്നിനായകം..

Image
"ഉയ്യ് എനീം നിർത്തീറ്റ...... ഉസ്‌കൂളിൽ പോകാനായില്ലേ പ്പാ "  ചേക്കുട്ടി അമ്മ കുറച്ചു നാളായി പാറു അമ്മമ്മയുടെ അടുത്ത് ഈ ചോദ്യം ചോദിക്കാൻ തുടങ്ങീട്ട്.  "ഞാനിപ്പം എന്ത്ന്ന് ചെയ്യാനാ ചേക്കുട്ട്യേ.. ഓൾക്ക് മാസം മൂന്നാവാനായി"         അമ്മമ്മയ്ക്ക് ഇപ്പൊ ഈ ഒരു ചിന്ത മാത്രേ ഉള്ളു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്റെ മുലകുടി നിർത്താൻ പറ്റിയിട്ടില്ല. വീട്ടിലെല്ലാവരും, ചില അയൽവക്കക്കാരും ഇതേ കാര്യം പറഞ്ഞ് എന്റെ പിന്നാലെ കൂടിയിട്ട് ദിവസങ്ങൾ കുറച്ചായി.ഞാൻ മുലകുടി 'നിർത്തിയില്ലെങ്കിൽ ഇക്കൂട്ടർക്ക് എന്താണ് ഞാൻ എന്റെ അമ്മയുടെ മുലയല്ലേ കുടിക്കുന്നത്... ഞാൻ നിർത്തൂല ' എന്ന മട്ടിൽ ഞാനും.         വൈകിട്ട് പണികഴിഞ്ഞ് വന്നാൽ അച്ഛന്റെ വക കാര്യങ്ങൾ ഉപദേശത്തിന്റെ സ്വരത്തിൽ ആണ്         " കുട്ടാ നീ വെല്ല്യകുഞ്ഞിയായി ഇനീം മൊലകുടിച്ചോണ്ട് ഉറങ്ങികൂടാ.. ഉസ്‌കൂളില് പോഉമ്ബം ചെങ്ങായിമാരെല്ലം കളിയാക്കും "         പക്ഷെ എന്ത് ചെയ്യാൻ ഇത്വായിലിട്ട് നുണയാതെ (മുലപ്പാൽ കിട്ടുന്നില്ല എങ്കിൽ കൂടി ) എനിക്ക് ഉറങ്ങാൻ പറ്റില്ല.         അച്ഛന്റെ വക ഉപദേശങ്ങൾ ആണെങ്കിൽ അമ്മയുടെ വക

സൗന്ദര്യലഹരി

Image
സൗന്ദര്യം ആസ്വദിക്കുന്ന ആൺകുട്ടികൾക്ക് സമൂഹം പൊതുവെ കല്പിച്ചുകൊടുത്തിട്ടുള്ള പേരുകൾഉണ്ടല്ലോ വായിനോക്കികൾ അഥവാ കോഴികൾ..തിരിച്ച് ആൺകുട്ടികളെ നോക്കി ദഹിപ്പിക്കുന്നപെൺപിള്ളാരും ഒട്ടും കുറവല്ല.        സ്വതവേ പെണ്ണുങ്ങളാണ് സൗന്ദര്യ സംരക്ഷണത്തിന് ഉള്ള കുറുക്കുവഴികളും പൊടികൈകളും ചെയ്യുന്നത് എന്നാണ് ധാരണ. എങ്കിൽ,സൗന്ദര്യ സംരക്ഷണ കാര്യങ്ങളിൽ ആണുങ്ങളും ഒട്ടും മോശമല്ല പ്രത്യേകിച്ച് വിവാഹം കഴിയാത്ത ആണുങ്ങൾ..         വായിനോക്കുന്നതിനേക്കാളും ഇഷ്ടം വായി നോക്കപ്പെടുന്നത് തന്നെ യാണ്. അതുകൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യകാര്യം തന്നെയാണ്.         സൗന്ദര്യ സംരക്ഷണകാര്യങ്ങളിൽ ഞാനും ഒട്ടും മോശമല്ല എങ്കിലും, മരുന്ന് കുടിക്കുന്നത് പോലെ ഭക്ഷണത്തിനു മുൻപും ശേഷവും സ്വന്തം സൗന്ദര്യസംരക്ഷണാതി കാര്യങ്ങൾ ചെയ്യുന്ന, എത്ര പെൺപിള്ളേരെ വേണമെങ്കിലും ഒരേ സമയം തന്റെ പ്രണയ വലയിൽ വീഴ്ത്താനും മാത്രം പ്രാപ്തിയുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് നമ്മളൊക്കെ പി കെ (പുഷ്‌പേഷ് കുമാർ ) എന്ന് സ്നേഹത്തോടെ വിളിക്കുന്ന പ്രതീഷ്..         മുഖത്തുവെയിൽ തട്ടത്തിരിക്കാനെന്ന വണ്ണം  സൺഷെയ്ഡ് തീർത്ത പോലെ മു