Posts

Showing posts from May, 2021

*അങ്ങനെ ഒരു അവധി കാലത്ത്*

Image
"മലയാളി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു" എന്ന പ്രസ്താവന എന്നെ സംബന്ധിച്ചിടത്തോളം ശുദ്ധ അസംബന്ധമാണ്, കാരണം  ഒരു മലയാളി എന്ന നിലയിൽ ഞാൻ മികച്ച ഒരു അഹങ്കാരിയാണ് ഇത്തരത്തിൽ എന്നെ അഹങ്കാരിയാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട് തെയ്യവും തിറയും ഉത്സവങ്ങളും പെരുന്നാളും എന്തിന് പറയുന്നു നാടനും ശാസ്ത്രീയവുമായ കലകൾ ആയോധന മുറകൾ ഓണം വിഷു അങ്ങിനെ അങ്ങിനെ അങ്ങിനെ ജാതിമത ഭേദമില്ലത്ത ആഘോഷങ്ങൾ ഇവയൊക്കെ ഓരോ മലായാളിയെയും അഹങ്കാരിയാക്കും ഒരു വലിയ അഹങ്കാരി..                    ഇനി ഇപ്പറഞ്ഞ അഹങ്കാരത്തിന് മാറ്റ് കൂട്ടുന്ന മറ്റൊരു സംഗതി കൂടി ഉണ്ട് നമ്മുടെ മാത്രം രുചി പെരുമ     - പാചകത്തിന് നോബൽ സമ്മാനം ഏർപ്പെടുത്താതിരുന്നത് കേരളത്തിന് വലിയൊരു നഷ്ടമായിപ്പോയി എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട് .. പേറ്റന്റ് എടുക്കാത്ത സങ്കീർണവും പോഷക സമൃദ്ധവുമായ എത്ര എത്ര വിഭവങ്ങളാണ്  ഇവിടുത്തെ കാലവറകളിൽ ഉരുതിരിഞ്ഞിട്ടുള്ളത്... വരത്തൻ വിഭവങ്ങൾ എത്ര തന്നെ വന്നാലും നമ്മുടെ രുചിപരമ്പര്യത്തിന് മുന്നിൽ മുട്ടുകുത്തുക തന്നെ ചെയ്യും.                 ഭൂമി ശാസ്ത്രപരമായി ഉഷണമേഖല പ്രദേശത്ത് ഭൂമധ്യരേഖയോട് മിനിമം സാമൂഹ്യ അകലം പ