ഹംസം..


പ്രണയം..  ആർക്കും ആരോടും എന്തിനോടും തോന്നാവുന്ന മധുര വികാരമാണ് അല്ലേ... ഓരോ പ്രണയങ്ങൾക്കും ഓരോരോ കഥകൾ പറയാനുണ്ടാകും. തേപ്പിന്റെ വേദനിപ്പിക്കുന്ന കഥകൾ ക്കൊപ്പം സന്തോഷത്തിന്റെ സംഭവ ബഹുലമായ കഥകൾക്കും ഒട്ടും പഞ്ഞമില്ല. ചിലപ്രണയങ്ങൾ ജീവിതകാലം മുഴുവൻ ചിരിക്കാനുള്ള വകയും തരും കേട്ടോ.. 
        ഒരു ജൂനിയർ ആൺകുട്ടിക്ക് സീനിയർ ആയിട്ടുള്ള ചേച്ചിയോട് പ്രണയം തോന്നുന്നത് വിരളമെങ്കിലും അതിൽ അസ്വാഭാവികത ഒന്നുമില്ല 
       ചിന്തിച്ചു കാടു കയറണ്ട.... പ്രണയം വിജയിച്ചതോ പരാജയപെട്ടതോ എന്നുള്ളതല്ല വിഷയം. ഇവരുടെ ഇടയിൽ പെട്ട ഹംസത്തിന് കിട്ടിയ പണിയാണ് ഈ കഥയ്ക് ആധാരം 
      നളദമയന്തി കഥയിലെ ഹംസം പിൽകാലത് പല പേരിലും രൂപത്തിലും പുനർജനിച്ചിട്ടുണ്ടെങ്കിലും ഈ കഥയിലെ പോലെ ആത്മാർത്ഥ ചങ്ങാത്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിട്ടുണ്ടാകില്ല, അതും ചോര കണ്ടാൽ ബോധം പോകുന്ന ഒരു ദുർബല ഹംസം 
      കഥയും കഥാപാത്രങ്ങളും ജീവിച്ചിരിപ്പുണ്ടെങ്കിലും വീണ്ടും ഒരു പണി ഏറ്റ് വാങ്ങാൻ ത്രാണി ഇല്ലാത്തത് കൊണ്ട് യഥാർത്ഥ പേര് വെളിലെടുത്തുന്നില്ല. ഇനി കഥാപാത്രങ്ങൾക്ക് സ്വന്തം കഥയാണെന്ന് തിരിച്ചറിയാൻ ഒരു കാര്യം പറയാം കഥയിലെ ഹംസം ഞാൻ തന്നെ ആണ്.... 
      റാഗിങ്ങും ഫ്രഷേഴ്‌സ് ഡേ യുംഒക്കെ  കഴിഞ്ഞ ഒരു തണുത്ത വെളുപ്പാങ്കാലം ചുവന്ന ഗുൽമോഹർ പൂക്കൾ പരവധാനി വിരിച്ച രാജ വീഥിയിലൂടെ എങ്ങനെ ഇന്നത്തെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാം എന്നാലോചിച്ചുള്ള കാന്റീനിലെക്കുള്ള യാത്രക്കിടയിൽ ആണ് മെൽവിൻ ആ കാഴ്ച്ച കണ്ടത്. മരചുവട്ടിൽ കത്തി വച്ചു കൊണ്ടിരിക്കുന്ന സീനിയർ ചേച്ചിമാർക്കിടയിൽ നിരഒത്ത പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചുകൊണ്ട് ഇരിക്കുന്ന മഞ്ജു ചേച്ചി - പല്ലിന്റെ സൗന്ദര്യത്തെ കുറിച്ച് പിന്നീട് അവൻ പറഞ്ഞ അറിവാണ് കേട്ടോ-ആ ചിരി കൊലച്ചിരി ആവുമെന്ന് മനസ്സിലാക്കാൻ ഒരു മാസമെടുത്തു -
           -"Love at first sight" പിന്നീട് അങ്ങോട്ട് ക്യാന്റീനിലും ബുക്ക്‌സ്റ്റോറിലും ബസ് സ്റ്റോപ്പിലും എന്തിന് പുസ്തകങ്ങൾ അലർജി ആയിരുന്ന അവൻ ലൈബ്രറിയിൽ പോലും നിത്യ സന്ദർശകനായി കൂടെ ഞാനും.. ദിവസങ്ങൾ കടന്നു പോയി ക്ലാസ്സ്‌ റൂമിലെ ചുമരിലും ഡെസ്കിലും എന്തിന് പുസ്തകങ്ങൾ പോലും മഞ്ജു  മയം. പക്ഷെ മഞ്ജു മാത്രം കാര്യമറിഞ്ഞില്ല. 
  എങ്ങനെ യും പ്രണയം മഞ്ജു ചേച്ചിയെ അറിയിക്കണം -ചേച്ചി മാരില്ലാത്തത് കൊണ്ടോ എന്തോ വയസ്സിനു മൂത്ത വരെ  ഞാൻ ചേച്ചി എന്നെ അഭിസംബോധന ചെയ്യാറുള്ളു. -
‌        ഏറെ നേരത്തെ ആലോചനക്ക് ശേഷം ഹോസ്റ്റൽ ടെറസിലെ മൂലയിൽ വച്ചു വളരെ വെറൈറ്റി ആയ ഒരു ലഡ്ഡു എന്റെ മനസിൽ പൊട്ടി. ചേച്ചി അറിയാതെ ഒരു കത്തും എന്തെങ്കിലും ഗിഫ്റ്റും ബാഗിൽ വയ്ക്കുക സംഭവം ത്രില്ലല്ലേ. സിനാമാ സ്റ്റൈൽ സംഭവം create ചെയ്തു.  സംഭവം പ്രാവർത്തികമാക്കുക എന്ന ജോലി ആത്മാർത്ഥ സുഹൃത്തായ ഞാൻ തന്നെ ഏറ്റെടുത്തു. പിറ്റേന്ന് തന്നെ മെൽവി ഒരു പെട്ടി ഡയറി മിൽക്ക് വാങ്ങി പൊതിഞ്ഞു തന്നു ഇനി പ്രേമലേഖനംഅതും ആത്മാർത്ഥമായി ഞാൻ തന്നെ എഴുതി. 
      
‌                ഒരു ഹാഫ് ഡേ ലീവെടുത്തു കത്തും തന്നത്താനെഴുതി. ലാബിനു മുൻപിൽ നിരത്തി വച്ച ബാഗിൽ അവൻ പറഞ്ഞ അടയാളം അനുസരിച്ചു കറുപ്പിൽ നീല വരകൾ ഉള്ള ബാഗിൽ ആരും കാണുന്നില്ല എന്ന വിശ്വാസത്തിൽ (കാണേണ്ടവരൊക്കെ കണ്ടു ട്ടോ )വയ്ക്കുമ്പോൾ ഞാൻ അറിഞ്ഞില്ല ലാബിലുള്ള സീനിയർസ് മഞ്ജു ചേച്ചിയുടെ ബാച്ച് അല്ല എന്നുള്ള നഗ്ന സത്യം. 
‌ കൃത്യം വളരെകൃത്യമായി നിറവേറ്റിയവന്റെ ചാരിതാർത്യത്തോടെ വൈകുന്നേരം അവന്റെ ചിലവിൽ മുട്ടപപ്സും ചായയും തള്ളി കേറ്റുന്ന സമയത്ത് ദേ നടുപ്പുറത്ത് ഒരടി. എന്തുംസഹിക്കും വായിലിരുന്ന മുട്ട പപ്സ് താഴെ പോയത് ഒഴിച്ച്. തിരിഞ്ഞ് "ആരെടാ... (കുറച്ചു മലയാള പദങ്ങളും ) " പറഞ്ഞു തീരുന്നതിനു മുൻപ് വീണ്ടും വീണു അടി പക്ഷെ ഇത്തവണ കവിളതായിരുന്നു. നേരത്തേ ചെറുതായി മുറിഞ്ഞിരുന്ന കവിളിൽ നിന്ന് ചോര പ്രവഹിക്കാൻ തുടങ്ങി. രണ്ടടി കഴിഞ്ഞാണ് കൂട്ടത്തിൽ ഉള്ള ചേട്ടൻ സംഭവം പറഞ്ഞത് ആള് മാറി ഞാൻ വച്ച ബാഗിന്റെ ഉടമ അടിച്ചു കൊണ്ടിരുന്ന ചേട്ടന്റെ പ്രണയിനി ആയിരുന്നു. സോറി പറയാനുള്ള ഗ്യാപ് കൂടി താരതെ മൂന്നാമതൊരെണ്ണം കൂടി തന്ന് അവർ സ്ഥലം വിട്ടു. 
   ഈ സംഭവങ്ങളൊക്കെ തുടങ്ങിയപ്പോഴേക്കും സ്ഥലം കാലിയാക്കിയ കൂട്ടുകാരാ..... നിനക്ക് ഇപ്പഴും സുഖം തന്നെയല്ലേ.... 
    അല്ല എനിക്ക് എന്തിന്റെ കേടായിരുന്നു?!
പ്രണയം നേരിട്ടങ്ങ് പറഞ്ഞാൽ മതി.. ഒടുക്കത്തെ ഐഡിയ... ഏതായാലും സംഭവം കോളേജ് മുഴുവനും പാട്ടായി കൂട്ടത്തിൽ മഞ്ജു ചേച്ചിയും അറിഞ്ഞു.. 
  ഹംസത്തിന്റ പണി അന്ന് തന്നെ ഞാൻ രാജി വച്ചു.........

കുൽസിത കുമാരൻ

Comments

  1. പ്രണയം - ചിരപരിചിത വിഷയമെങ്കിലും പിടിച്ചിരുത്താൻ തക്കവണ്ണമെന്തോ ഒരു രസം തോന്നി, ഒഴുക്കുള്ള വാക്കുകൾക്കൊരു പൂച്ചെണ്ട്.. ❤︎

    ReplyDelete

Post a Comment

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*