തീക്കളി
ബാല്യകാല അവധിക്കാലങ്ങൾ മിക്കതും അബദ്ധസംഭവങ്ങളുടെ ഘോഷയാത്ര കളോടെ യായിരിക്കും തുടക്കം. ഒടുക്കം മിക്കപ്പോഴും മറക്കാതിരിക്കാൻ പാകത്തിനുള്ള അടയാളങ്ങൾ ശരീരത്തിൽ രേഖപെടുത്തി കൊണ്ട് ആയിരിക്കും..
ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന അവധിദിനങ്ങൾ മുഴുവൻ ഇന്ന് കഴിഞ്ഞു പോയ ബാല്യകാലത്തെ ഓർത്ത് നിരാശ പെടുത്തുന്നു. എന്നിരുന്നാലും സംഭവങ്ങൾ മിക്കതും ഓർത്ത് ഓർത്ത് ചിരിക്കാൻ വകയുള്ളവ തന്നെ ആണ് അന്ന് അത് തമാശ ആയിരുന്നില്ല എങ്കിൽ പോലും.
ക്രിസ്തുമസ് ന്റെ വരവറിയിച്ചു കൊണ്ട് ആദ്യം എത്താറുള്ളത് മകര മാസത്തിലെ തണുപ്പാണ് പിന്നീട് നമ്മൾ ഏറ്റവും വെറുത്തിരുന്ന പരീക്ഷകളും പക്ഷെ ഇതൊക്കെ ആണെങ്കിലും സന്തോഷങ്ങൾക്ക് വക നൽകുന്ന ഒരു പ്രതീക്ഷയാണ് എന്നും ഞങ്ങളെ മുന്നോട്ട് നയിച്ചിരുന്നത് (നമ്മൾ എന്ന് പറഞ്ഞാൽ ഞാനും മാമന്റെ മക്കളും എളേമയുടെ മക്കളും അടങ്ങുന്ന ഒരു നാൽവർ സംഗം )
അമ്മവീട്ടീലേക്കുള്ള അവധിക്കാല യാത്രയാണ് ആ പറഞ്ഞ പ്രതീക്ഷ. ആഘോഷങ്ങൾ ഏതായാലും നമ്മൾ ഒത്തുചേർന്നാൽ നിറം കൂടും എന്നുള്ളതാണ് വസ്തുത നിറം കൂടുന്നത് ഞങ്ങൾക്ക് ആണെങ്കിലും നമ്മളുടെ ഒത്തുചേരൽ പലർക്കും തലവേദന കൂടി ആണ്.
പറഞ്ഞു വരുന്നത് ഒരു ക്രിസ്തുമസ് കാലം ഓർമകളിൽ നിറച്ചു തന്ന നല്ലൊരു സംഭവകഥ ആണ്....
അങ്ങനെ പരീക്ഷയൊക്കെ കഴിഞ്ഞ് അവധി ആഘോഷം അമ്മവീട്ടിൽ ആഘോഷിക്കാൻ ശ്യാമ സുന്ദരമായ മലകളും വയലുകളും ഒക്കെ നിറഞ്ഞ. പുരോഗമനത്തിന്റെ കോൺക്രീറ്റ് കരങ്ങൾ ഒട്ടും തന്നെ ചുറ്റിപിടിക്കാത്ത നാട്..ഒന്ന് രണ്ട് പലചരക്കു കടകൾ ഒഴിച്ചാൽ മറ്റാവശ്യങ്ങൾക്ക് ടൗണിൽ പോകാതെ തരമില്ല.. എന്തിന് പറയുന്നു ഇന്നും റേഞ്ച് പോലും ഇല്ലാത്ത ഒരു സ്ഥലം..... എന്തൊക്കെ ഇല്ലെങ്കിലും ഈ സമയത്തുതണുപ്പിന് മാത്രം ഒരു കുറവുമില്ല....
ക്രിസ്തുമസ്സ് ആഘോഷത്തിന് നിറം പകരാൻ പുല്കൂടുനിറമാണമായിരുന്നു ആ വർഷത്തെ ആദ്യ അജണ്ട . കിട്ടാവുന്ന കമ്പുംകോലും ഒക്കെ വച്ച് ആദ്യം പുൽകൂടിന് ഒരു സ്കെൽടൺ ഉണ്ടാക്കി വൈക്കോൽ വച്ച് ബാക്കി കൂടി ഫിൽ ചെയ്തു പ്രതീക്ഷിച്ചതിലും ഗംഭീരമായി പുൽകൂടിന്റെ പണി നമ്മൾ തീർത്തു... അടുത്തത് പ്രതിമകൾ ഉണ്ടാക്കണം പണ്ട് മുതലേ ഇത്യാദി കലരങ്കങ്ങളിൽ പ്രവീണ്യം തെളിയിച്ച നമ്മളുടെ കരവിരുതിൽ കളിമണ്ണിൽ തീർത്ത ഉണ്ണിയേശുവും മാതാവും പിതാവും കുറെ ആടും പശുവും ആട്ടിടയൻ മാരും ഒക്കെ പിറന്നു... പിന്നീടവയെ അടുപ്പിൽ ചുട്ടെടുത്ത് വാട്ടർ കളർ കൊണ്ട് നിറങ്ങളും കൊടുത്തു പുൽകൂട്ടിൽ നിരത്തി മാറി നിന്ന് നോക്കി ഒരു നെടുവീർപ്പിട്ടു... ഒന്നൊന്നര ദിവസത്തെ അധ്വാനത്തിന് ശേഷം വളരെ മനോഹര മായ ഒരു പുൽക്കൂട് ഉണ്ടാക്കിയത്തിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തും പ്രതിഫലിച്ചു.....
അങ്ങനെ പണി ഒക്കെ തീർത്തുപുൽകൂടന്റെ പരിസരമൊക്കെ അടിച്ചുവരി കൂട്ടി... വൈകിട്ടായാൽ തീ കായുന്ന പതിവുള്ളത് കൊണ്ട് തീ അത്തോരിടത്തു തന്നെ കൂട്ടി യിട്ടു കുളിയൊക്കെ കഴിഞ്ഞ് സന്ധ്യയ്ക്ക് തീ കായൽ സഭ തുടങ്ങി... രാവിലെ മുഴുവനുമുള്ള അധ്വാനത്തിന്റെ ഫലമായി വിശപ്പിന്റെ വിളി കുറച്ചു നേരത്തെ വന്നത് കാരണം പെട്ടെന്നു തന്നെ അത്താഴം കഴിക്കാൻ പോയി....
ജോലി കഴിഞ്ഞു വന്ന മാമന് പുൽകൂടൊരു സർപ്രൈസ് ആകും എന്ന് പറഞ്ഞു നാക്ക് വായിലേക്കിട്ടില്ല.. മാമന്റെ പുറത്തുന്നുള്ള വിളി ഡാ...... ഇതെന്താപ്പാ സംഭവം എന്നോർത്ത് നമ്മളെല്ലാരും മുറ്റത്തേക്ക് ഓടി എത്തിഎപ്പോഴല്ലേ കാര്യം കൈവിട്ടു പോയ കാര്യം മനസ്സിലായത് തീ കായനിട്ട തീയിൽ നിന്ന് തീപടർന്ന് പുല്കൂടുനിന്ന് കത്തുന്നു. കുറച്ച് നേരത്തെ ശ്രമത്തിനോടുവിൽ അഗ്നിബാധ തടയാൻ കഴിഞ്ഞെങ്കിലും ആടും പശുവും ഒക്കെ വെന്തു കരിഞ്ഞിരുന്നു... ഓടി ചെന്ന് ഉണ്ടാക്കിവച്ച പ്രതിമകളുടെ അവസ്ഥ നോക്കാൻ പോയ ഞാൻ കയറി പിടിച്ചത് കെടാതെ കിടന്നിരുന്ന കനലിലും ഉള്ളം കൈ പപ്പടം പോലെ പൊള്ളി വീർത്തും വന്നു....
പിന്നീടു വന്ന ഒരോരോ ക്രിസ്തുമസ് കാലവും വെന്തെരിഞ്ഞ ഉണ്ണിയീശോയെ യും പിതാവിനെയും മാതാവിനെയും ആടുമാടുകളെയും.. പിന്നെ എന്റെ പ്രിയപ്പെട്ട ചേച്ചിമാരെയും പിന്നെ എന്റെ അനിയത്തി യെയും ഓർക്കതെ കടന്നു പോയിട്ടേ ഇല്ല.......
കുൽസിത കുമാരൻ
Comments
Post a Comment