ലിംഗപുരാണം ഒന്നാം അധ്യായം


ലിംഗപുരാണം ഒന്നാം അധ്യായം..

 ഏറ്റവും സുഖം കിട്ടുന്ന പ്രവൃത്തി എന്താണെന്ന് ചോദിച്ചാൽ രണ്ട് കാര്യങ്ങളാണ്  എനിക്ക് അറിയാൻ ഉള്ളത്! ഒന്ന് ഒരുപാട് നേരം പിടിച്ചു നിന്നതിനു ശേഷം ഉള്ള മൂത്രം ഒഴിക്കൽ രണ്ട് സ്വയംഭോഗം... എൻ്റെ മാത്രം അല്ല മിക്ക ആൾക്കർക്കും ഞാൻ പറഞ്ഞ ഈ രണ്ടു ഉത്തരങ്ങൾ തന്നെ ആവും പറയാനുണ്ടാവുക
ഈ പറഞ്ഞ രണ്ട് സുഖങ്ങളും തന്നെ അനുഭവിക്കാത്തവർ ഉണ്ടാവാൻ തരമില്ല.. രണ്ടാമത്തെ സുഖം അനുഭവിക്കാത്ത ശാരീരികമായി പ്രായപൂർത്തി ആവത്തവരും ലൈംഗീക താൽപര്യങ്ങൾ ഇല്ലാത്തർ പോലും കാത്തിരുന്ന് കാത്തിരുന്ന് മൂത്രം ഒഴിക്കുന്നതിൻെറ പറഞ്ഞറിയിക്കാനാവാത്ത സുഖവും സമാധാനവും അനുഭവിച്ചിട്ടുണ്ടാകും . യാത്രയിലും മറ്റും എത്രയോ തവണ ഈ പറഞ്ഞ മൂത്ര ശങ്ക നമ്മളിൽ പലരെയും വലച്ചിട്ടുണ്ട്.  മതിലിനോട് ചേർന്നും മരച്ചുവട്ടിലും പാടത്തും പറമ്പിലും റോഡരികിലുമൊക്കെ, ചുറ്റിലും കണ്ണോടിച്ചു ജാഗരൂകരായി പ്രൈവസി ഉറപ്പു വരുത്തി അത്രയും നേരം കെട്ടിനിർത്തി ഇപ്പൊ പോട്ടും ഇപ്പൊ പൊട്ടും എന്ന് കരുതിയ ആ മൂത്ര സഞ്ചി തുറന്ന് വിടുന്ന ആ സുഖം ... ചിലപ്പോൾ ഈ പ്രൈവസിക്ക്
 വിശ്വസ്തരായ കൂട്ടുകാരെ  കാവൽ നിർത്താറുമുണ്ട്, ഞാനും നിന്നിട്ടുണ്ട് ഇങ്ങിനെ കാവൽ ആരെങ്കിലും വരുന്നുണ്ടോന്നും നോക്കി  ഡാ ആരുമില്ല ഒഴിച്ചോ എന്ന് ആത്മാർത്ഥ മായി സിഗ്നൽ കൊടുക്കാൻ..  ഇനി ഈ പ്രൈവസിയിലേക്ക് അപ്രതീക്ഷിതമായി ആരെങ്കിലും കയറി വന്നാലോ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത  അവസ്ഥയിൽ പകുതിക്ക് വച്ച് നിർത്തി സിബ്ബ് ഇട്ട് പോരേണ്ടി വന്ന ദുരവസ്ഥ അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാവൂ... അത് എനിക്ക് നല്ല വണ്ണം അറിയുകയും ചെയ്യാം (ഒരു അനുഭവസ്ഥൻ്റെ രോദനം) ഈ പറഞ്ഞ ഓപ്പൺ എയർ  സുഖം ഒരു പരിധി വരെ ആണുങ്ങൾ ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ട്ടോ കാരണം ആൺ ശരീരങ്ങളുടെ നിരമാണരീതി തന്നെ! നിന്നോ ഇരുന്നോ ഒരു ഓസ് പൈപ്പ് ഓപ്പറേറ്റ് ചെയ്യുന്നത് പോലെ പ്രവർത്തിപ്പിക്കവുന്ന ഉപകരണം ആണല്ലോ പുരുഷ കുല ജാതർക്ക്( ഈ ഉപകരണത്തിൻ്റെ നിർമാണാരീതിയുടെ ന്യൂനതകൾ ഞാൻ വഴിയേ പറയാം ).
    അയ്യോ സോറി ഈ ഉപകരണത്തിൻ്റെ പേര് പറയാൻ മറന്നു, ലിംഗം എന്ന് മലയാളത്തിലും പീനസ് എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു എങ്കിലും ഈ ഉപകരണത്തിന് വേറെയും ചില പേരുകൾ നമ്മുടെ ഈ മലയാളക്കരയിൽ പ്രചാരത്തിലുണ്ട് അശ്ലീലച്ചുവയുള്ള ആ ഇരട്ട പേരുകൾ സംസാരത്തിനിടയിൽ പലരെയും പലപ്പോഴായി അഭിസംബോധന ചെയ്ത് ഉപയോഗിച്ചിട്ടുണ്ട് എങ്കിലും അവ ഇവിടെ പറയാൻ എൻ്റെ സഭ്യത എന്നെ അനുവദിക്കുന്നില്ല.
      ഓപ്പൺ എയർ സുഖത്തെ കുറിച്ച് പറഞ്ഞപ്പോൾ പറയാൻ മറന്ന ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ചില സന്ദർഭങ്ങൾ കൂടി പറയാതെ വയ്യ. പറഞ്ഞു വരുന്നത് ചില പബ്ലിക് കംഫർട്ട് സ്റ്റേഷനുകളെ കുറിച്ചാണ്. ഇപ്പൊൾ തന്നെ പലർക്കും കാര്യം പിടികിട്ടിക്കാണും . ഇനി പ്രത്യേകിച്ച് ഞാൻ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നാലും മൂത്രത്തെ കുറിച്ച് ഇത്ര ആധികാരികമായി സംസാരിച്ച സ്ഥിതിക്ക് ഇതും പറയാതെ വയ്യ.ജീവിതത്തിൽ ഒരിക്കൽ കയറിയാൽ മതി ... മൂക്കുവഴി തുളച്ചു കയറി സർവ്വ നാഡികളെയും ഉത്തേജിപ്പിച്ച് ചിലപ്പോൾ അന്ന് വരെ കഴിച്ചിട്ടുള്ള സർവ്വതും ഛർദ്ദിലായി പുറത്ത് വരുത്തിക്കാൻ തക്ക കഴിവുള്ള ആ മാസ്മരിക ഗന്ധം... ആഹാ ... ഇനി ഇപ്പൊ അങ്ങിനെ ഒരു കംഫർട്ട് സ്റ്റേഷൻ ഇല്ലാത്ത ഇടങ്ങൾ ആണെങ്കിലോ അവിടെ ഏതെങ്കിലും ഒരു മൂലയിൽ കാണും ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത ഒരു ഓപ്പൺ ഇടം.. ഈ ഗന്ധം തള്ളി പറയാൻ വരട്ടെ മന്ദമാരുതനിൽ തട്ടി വരുന്ന ഈ ഗന്ധമാണ് ഇത്തരം മൂത്ര ഇടങ്ങളിലേക്കുള്ള വഴികാട്ടി എന്ന് ആരും മറക്കണ്ട.. നാല് നേരം വ്യക്തി ശുചിത്വം പുലമ്പുന്ന മലയാളിക്ക് ഇതൊക്കെ ഒരു വികാരമാണ് (ഏതാണ് ആ വികാരം എന്ന് കണ്ടുപിടിച്ചിട്ടില്ല )ഇനി പ്രവസിക്കോ ഇത് ഗൃഹാതുരതയും.
      അതൊക്കെ വിടാം മൂത്രമാണല്ലോ നമ്മുടെ വിഷയം... മൂത്ര മത്സരം എന്നുകേട്ടിട്ടുണ്ടോ കേട്ട് കാണാൻ വഴി ഇല്ല മൊറാഴ എ യു പി സ്കൂളിൽ പണ്ട് ആൺപിള്ളേർ ചേർന്ന് കളിച്ചിരുന്ന ഒരു അന്താരാഷ്ട്ര മത്സരമായിരുന്നു ഈ മൂത്ര മത്സരം ... കളികുന്നവർ ആദ്യം ഒരു നിശ്ചിത പോയിൻ്റിൽ  നിരന്നു നിൽക്കും എന്നിട്ട്  റഫറിയുടെ ആദ്യ വിസിലിന്  സിബ്ബ് അഴിക്കണം രണ്ടാമത്തെ വിസിലിന് ഉപകരണം പുറത്തേക്ക് എടുക്കണം മൂന്നാമത്തെ വിസിലിനു പ്രവർത്തിപ്പിച്ച് തുടങ്ങണം ! അറ്റം ചെറുതായി അമർത്തി ദ്വാരത്തിൻ്റെ വിസ്താരം കുറച്ച് ഏറ്റവും ദൂരെ ഏറ്റവും കൂടുതൽ നേരം മൂത്രമൊഴിക്കുന്ന വീരന് ഒന്നാം സ്ഥാനം. മൂത്രത്തിൻ്റെ ക്വാണ്ടിറ്റി ഒഴിച്ച ദൂരം എന്നിവ ഒക്കെ ആണ് മാനദണ്ഡം നിറം ഒരു മാനദണ്ഡം അല്ല. ഇതാണ് മൂത്രക്കളി ഇനി നമുക്ക് മൂത്രക്കര്യത്തിലേക്ക് കടക്കാം...
      മനുഷ്യൻ്റെ ഏറ്റവും വലിയ കഴിവുകളിൽ ഒന്നാണ് മൂത്രം പിടിച്ച്നിർത്താനുള്ള അഥവാ മൂത്രത്തെ നിയന്ത്രിക്കാൻ ഉള്ള കഴിവ് ക്ലാസ്സ് മുറികളിൽ , യാത്രകളിൽ അങ്ങിനെ എത്ര എത്ര സന്ദർഭങ്ങളിൽ ഇങ്ങിനെ മൂത്രം പിടിച്ചു നിർതേണ്ടതായി വന്നിട്ടുണ്ട്.
      കുഞ്ഞായിരിക്കുമ്പോൾ കിടക്കയിലോ പായയിലോ മൂത്രമൊഴിക്കാത്തവർ ആരുണ്ട്..! ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും ഒക്കെ അറിയാതെ ഒഴിച്ച് പോകും പതിയെ പതിയെ ആണ് എല്ലാവർക്കും ഈ ഉപകരണത്തിൻ്റെ കൺട്രോൾ കിട്ടുക അതിലും സമയം എടുക്കും ഉറക്കത്തിൽ ഇതിൻ്റെ കൺട്രോൾ കിട്ടാൻ . എന്നാലും മൂന്ന് മൂന്നര നാല് വയസോട് കൂടി തന്നെ പലർക്കും ഇപ്പറഞ്ഞ കൺട്രോൾ കിട്ടും . എന്നൽ എനിക്ക് ഉറക്കത്തിൽ ഇതിൻ്റെ കൺട്രോൾ കിട്ടാൻ നീണ്ട പതിമൂന്ന് വർഷങ്ങൾ എടുത്തു. മൂത്രമൊഴിക്കുന്നത് സ്വപ്നത്തിലാണോ യാഥാർത്ഥ്യത്തിൽ ആണോ എന്ന് തിരിച്ചറിയാനാവാത്തതാണ് ഈ കൺട്രോൾ ഇല്ലായ്മയ്ക്ക് കാരണം. വർഷാ വർഷം വീട്ടിലെ കിടക്ക മാറ്റി വാങ്ങേണ്ട അവസ്ഥയായിരുന്നു. ഉറക്കത്തിൽ എപ്പൊ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ മൂത്രം തുറന്ന് വിട്ടേക്കാം എന്നതിനാൽ വെകേഷനുകളിൽ ബന്ധു വീട്ടിൽ പോയി ഒറ്റയ്ക്ക് തമാസിക്കുനതിനും എനിക്ക് പരിമിതികൾ ഉണ്ടായിരുന്നു. അമ്മയുടെ കൂടെ ആണെങ്കിൽ മുൻകരുതൽ എന്നോണം അമ്മ പായയിൽ നിലത്താണ് കിടത്താറ്. കിടക്ക നനയില്ലല്ലോ..! പോത്ത് പോലെ വളർന്നിട്ടും സ്വന്തം ഉപകരണത്തിൻ്റെ കൺട്രോൾ കിട്ടാത്തത് ഒരു നാണക്കേട് തന്നെ ആണല്ലോ. പുറത്ത് അറിഞ്ഞാൽ പിന്നെ പറയാനുണ്ടോ. "ഇനി കിടക്കയിൽ കിടന്നു പാത്തിയാൽ ഉസ്കൂളില് വന്ന് ന്നിൻ്റെ ചെങ്ങായിമാരോടെല്ലം പറഞ്ഞുകൊടുത്ത് നാണം കെടുത്തും നോക്കിക്കോ" എന്ന് ഞാൻ മൂത്രമൊഴിച്ചുമുക്കിയ ബെഡ്ഷീറ്റ് അലക്കികൊണ്ട് അമ്മ ഭീഷണിപ്പെടുത്താറുണ്ട് എങ്കിലും അമ്മ ആ കടുംകൈ ചെയ്തിട്ടില്ല..!
      അഞ്ചാം ക്ലാസ്സ് കഴിഞ്ഞുള്ള ഒരു വേനലവധി കിടക്കയിൽ ഒരാഴ്ചയായി കിടക്കയിൽ കിടന്നുള്ള മൂത്രമൊഴിപ്പ് ഇല്ലാതിരുന്നതിലുള്ള സന്തോഷത്തിൽ ഞാനും ദിവസേനയുള്ള ബെഡ്ഷീറ്റ് കഴുകലിൻ്റെ യും ബെഡ് വെയിലത്തിട്ട് ഉണക്കേണ്ടത്തിൻ്റെ ഭാരം ഒഴിഞ്ഞ സന്തോഷത്തിൽ അമ്മയും ഇടയ്ക്ക് ചൂട് വെള്ളത്തിൻ്റെ നനവ് തട്ടി ഉറക്കം നഷ്ടപ്പെടാത്തതിൻ്റെ സന്തോഷത്തിൽ അച്ഛനും സമാധാനിച്ചിരിക്കുന്ന ഒരു ദിവസം, മാമനും അമ്മായിയും ഏട്ടനും  വീട്ടിൽ വിരുന്ന് വന്നു. കൂട്ടുകാരൊക്കെ വേനലവധിക്ക് മാമൻ്റെ വീട്ടിലും വല്യച്ഛൻ്റെ വീട്ടിലും ഒക്കെ തനിച്ച് താമസിക്കാൻ പോയതിൻ്റെ വീര കഥകൾ കേട്ട എനിക്ക് അമ്മയുടെ കൂടെ അല്ലാതെ മാമൻ്റെ വീട്ടിൽ പോയി കുറച്ചു ദിവസം താമസിക്കാൻ ഒരാഗ്രഹം. വൈകിട്ട് മാമനും അമ്മായിയും  ഏട്ടനും തിരിച്ച് പോകാൻ സമയമായപ്പോഴേക്കും ഞാൻ കൂടെ പോകാൻ വാശി പിടിച്ച് തുടങ്ങി. എൻ്റെ മൂത്രക്കേസ് അറിയാവുന്നത് കാരണം അമ്മ കുറെ എതിർത്തെങ്കിലും, ഓർരാഴ്ചത്തെ കോൺഫിഡൻസ് കാരണം ഞാനും വിട്ട് കൊടുത്തില്ല . അവസാനം എൻ്റെ മൂത്ര പരിപാടികൾ ഒന്നും അറിയാത്ത അമ്മായിയുടെ ഇടപെടൽമൂലം അമ്മയ്ക്കും സമ്മതിക്കേണ്ടി വന്നു. അങ്ങിനെ ഞാൻ മാമൻ്റെ വീട്ടിലേക്ക് വേനലവധി ആഘോഷിക്കാൻ ഓട്ടോറിക്ഷ കയറി. അങ്ങിനെ രാത്രി ആയി , ഏട്ടൻ്റെക്കൂടെ പള്ളിയുറങ്ങാം എന്ന് ഞാൻ തന്നെ തീരുമാനിച്ചു. ഒരാഴ്ചത്തെ കോൺഫിഡൻസ് കാരണം എനിക്കും ഒട്ടും ഭയം ഉണ്ടായില്ല. സ്പോഞ്ച് കൊണ്ട് ഉണ്ടാക്കിയ മൂന്ന് ഇഞ്ച് കട്ടി ഉള്ള അടിപൊളി കിടക്ക, പത്തുമണി ആയപ്പോഴേക്കും ഉറക്കം ആരംഭിച്ചു . ഗംഭീര സ്വപ്നത്തിനൊടുവിൽ എപ്പഴോ മുന്നറിയിപ്പില്ലാതെ മൂത്ര ഡാമിൻ്റെ ഷട്ടർ അങ്ങ് തുറന്നു.  ബാക്കി ഞാൻ പറയണോ, നനവ് കൊണ്ട് ഞെട്ടി ഉണർന്ന ചേട്ടൻ ആദ്യം ആനഗ്ന സത്യം മനസിലാക്കി പെട്ടെന്ന് തന്നെ അമ്മായിയും രണ്ട് ചേച്ചിമാരും മാമനും ഒക്കെ എൻ്റെ മൂത്ര രഹസ്യം അറിഞ്ഞു .  പിറ്റേന്ന് രാവിലെ പതിവില്ലാതെ ഉണക്കാനിട്ട മെത്ത കണ്ട് കാര്യം തിരക്കിയ അയൽവാസി കളികൂട്ടുകാരോട് സത്യസന്ധയായ ചേച്ചി ആ മൂത്ര രഹസ്യം പരസ്യമാക്കുകയും കൂടി  ചെയ്തപ്പോൾ പൂർത്തിയായി. ഒരാഴ്ചത്തെ വേനലവധി ആഘോഷം അങ്ങിനെ മൂത്രത്തിൽ കുളിച്ച് ഒറ്റ രാത്രികൊണ്ട് അവസാനിച്ചു. നാണക്കേട് സഹിക്കാൻ പറ്റാത്ത ഈ പിഞ്ച് കുഞ്ഞ്(പത്തു വയസ്സ്) പിറ്റേന്ന് തന്നെ സ്വന്തം വീട്ടിലേക്ക് ഓട്ടോറിക്ഷ കയറി ........!
    ലിംഗ പുരാണം ഇവിടെ അവസാനിക്കുന്നില്ല.......
       രാഹുൽ ദിവാൻ (കുത്സിത കുമാരൻ)

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

*അങ്ങനെ ഒരു അവധി കാലത്ത്*