കുൽസിതങ്ങൾ



കണ്ണിനും മനസ്സിനും സന്തോഷം തരുന്ന എത്രയെത്ര കാഴ്ച്ചകളാണ് നമുക്ക് ചുറ്റും ഉള്ളത്..  ചില കാര്യങ്ങൾ ഒരുപാട് തവണ കണ്ടാലും മടുക്കില്ല എന്ന് മാത്രമല്ല എപ്പോൾ കാണുമ്പോഴും അത് മനസ്സ് നിറക്കുകയും ചെയ്യും . അത്തരത്തിൽ ഒരിക്കലും മടുക്കാത്തതും വീണ്ടും വീണ്ടും കാണണം എന്ന് ആഗ്രഹിക്കുന്നതുമായ  കാര്യങ്ങൾ പലർക്കും പലതായിരിക്കും.
    അത്ഭുതകരവും വൈവിധ്യപൂർണവും ആയ ഒരുപാട് സസ്യ ജന്തു ജാലങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭൂമി അല്ലെ?.. ഭൂമി മാത്രമല്ല കാഴ്ചയുടെ മാസ്മരിക അനുഭവം തീർക്കുന്ന ആകാശവും വൈവിധ്യങ്ങളുടെ കലവറയാണ്..
    ഒന്നാലോചിച്ചാൽ ഭൂമിയിലെ ഓരോ ജീവ ജാലങ്ങളിലും ഒരുപാട് നിഗൂഡ രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ട് . ഒരു ചെറിയ വിത്തിനുള്ളിൽ നിന്ന് വലിയ മരം ഉണ്ടാകുന്നതും കൃത്യമായ ഇടവേളകളിൽ പൂക്കുന്നതുംകായ്ക്കുന്നതും ( ഇപ്പോൾ ഈ അവസ്‌ഥയ്ക്ക് ചെറിയ കോട്ടം തട്ടിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുത ആണ്).. ആവശ്യാനുസരണം ഷെഡ്യൂൾ ചെയ്ത് വച്ചത് പോലെ വരുന്ന വെയിലും മഞ്ഞും മഴയും (കയ്യിലിരിപ്പ് കാരണം വിളിച്ചുവരുത്തുന്ന ദുരന്തങ്ങളുടെ കടന്നുവരവിന് മുൻപുള്ള കാര്യം ആണ് ട്ടോ!! ).. അങ്ങനെ ഒരോ ജീവജാലങ്ങളുടെയും നിർമാണത്തിലെ വൈവിധ്യവും  അഭിനന്ദനാർഹമാണ്.
    ജന്തു ശരീരത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ എത്ര സങ്കീർണമാണ്...! വിദഗ്ധനായ ഏതോ ഒരു മെക്കാനിക്ക് വളരെ സൂക്ഷമതയോടെ അറേഞ്ചു ചെയ്തും, ഒരു പ്രോഗ്രാമർ  സങ്കീർണമായി പ്രോഗ്രാം ചെയ്തും വച്ചിരിക്കുന്ന യന്ത്ര ങ്ങളാണ് ഒരോ അവയവങ്ങളും പക്ഷെ യന്ത്രങ്ങളിൽ നിന്നും ഈ ജന്തുവർഗ്ഗത്തെ വ്യത്യസ്‌ഥമാക്കുന്നത് ചില കാര്യങ്ങളാണ് ഒന്ന് ചിന്തിക്കാൻ ഉള്ള കഴിവും, രണ്ട് പ്രത്യുത്പാദനതിനുള്ള കഴിവും പിന്നെ വികാരങ്ങളുമാണ് (വികാരങ്ങളിലെ ഏറ്റക്കുറച്ചിലുകളാണല്ലോ പ്രത്യുത്പാദന പ്രക്രിയക്ക് വഴി ഒരുക്കുന്നത്).
    കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ഒരു ചോദ്യം പണ്ട് മുതലേ തന്നെ കേൾക്കാറുള്ളതാണല്ലോ... അതിന് കൃത്യമായ ഒരുത്തരം നൽകാൻ എനിക്കാവില്ലെങ്കിലും ഒരു കാര്യം അറിയാം രണ്ടു തരത്തിലാണ് പ്രത്യുല്പാദനം നടക്കുന്നത് ലൈംഗീകവും അലൈംഗീകവും .. അലൈംഗീക പ്രത്യുത്പാദനത്തെ കുറിച്ചു ഞാൻ ഇവിടെ പറയുന്നില്ല കാരണം ലൈംകീകതയെ കുറിച്ചു കേൾക്കാനാണ് മറ്റുള്ളവരെ പോലെ എനിക്കും ഇഷ്ടം.. പറഞ്ഞുവരുന്നത് ഒരു ജന്തു ജനിക്കണമെങ്കിൽ ലൈംഗീക പ്രത്യുല്പാദന പ്രക്രിയ നടന്നെ പറ്റു.. അത് കൊണ്ട് തന്നെ അത് ഒരു അസാധാരണ കാര്യം അല്ല ജീവന്റെ നില നിൽപിന് ആ സംഗതി കൂടിയേ തീരൂ.. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതി ഈ പറഞ്ഞ പ്രത്യുത്പാദന രീതിയുടെ വകഭേദങ്ങൾ നമുക്ക് ദർശിക്കാൻ കഴിയും. പാമ്പുകൾ ഇണ ചേരുന്നതോ, നായയും പട്ടിയും ഇണ ചേരുന്നതോ ,ഇതൊന്നും അല്ലെങ്കിൽ കോഴികൾ ഇണ ചേരുന്നതെങ്കിലും കാണാത്ത ആളുകൾ വിരളമാവും "ഇവറ്റകൾ ക്കൊന്നും നാണമില്ലേ..? " എന്ന ഡയലോഗും അടിച്ചുകാണും.. ശെരിയാണെന്ന് എനിക്കും തോന്നാറുണ്ട് നമ്മൾ മനുഷ്യർക്ക് മാത്രമാണോ ഈ കാര്യത്തിൽ സ്വകാര്യത ആവശ്യമുള്ളത്..?
 ഈ അടുത്ത കാലത്ത് സംസാരവിഷയമായ ഒരു വാക്കാണ് ഫോർപ്ലെ അതും ഈ പറഞ്ഞ ലൈംഗീകതയുടെ ഭാഗം തന്നെയാണല്ലോ പക്ഷെ ഈ വാക്ക് അറിഞ്ഞുകൊണ്ട് ആയിരിക്കില്ല നമ്മുടെ പൂർവികർ ഇത്തരം കാര്യങ്ങൾ ചെയ്തുവന്നത്.. ഇനി വേറൊരു സംശയം ഈ പറഞ്ഞ ഫോർപ്ലെ നമ്മൾ മനുഷ്യർക്കിടയിൽ മാത്രം ആണോ അതോ ജന്തുകൾക്ക് ഇടയിലും ഈ സംഗതി നിലനില്കുന്നുണ്ടോ...??
 
     പറഞ്ഞുവന്നത് കാഴ്ചകളെ കുറിചാണല്ലോ..., മനസ്സിന് ഇമ്പം പകരുന്ന വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന പല കാഴ്ചകളും ഇന്ന് ഓൺലൈനിൽ ലഭ്യമാണ് അതും വ്യത്യസ്ത തരത്തിൽ വ്യത്യസ്ത രീതികളിൽ. എന്നിരുന്നാലും നേരിട്ട് അങ്ങിനെ ഒരു കാഴ്ച കണ്ടാൽ നോക്കാത്തവർ ചുരുക്കം ആയിരിക്കും പക്ഷി മൃഗാതികൾക്ക് തുറന്ന സ്ഥലത്ത് ആവാമെങ്കിൽ മനുഷ്യർക്കും ആവാമല്ലോ??!! അത്തരത്തിൽ എന്നെ ധൃതങ്കപുളകിതനാക്കിയ ഒരു കാഴ്ച്ചയാണ് ഈ കഥക്ക് ആധാരം...
     ഈ പറയുന്ന കാഴ്ചക്കാരനായ ഞാൻ ഒരു സദാചാരപോലീസ് ഒന്നുമല്ല വെറും ഒരു ആസ്വാദകൻ മാത്രം. 
     
     ഇനി സംഭവത്തിലേക്ക്..
     
     യാത്രകൾഒരുപാട്ഇഷ്ടപ്പെടുന്ന ഞാൻ ഏറ്റവും കൂടുതൽഇഷ്ടപ്പെടുന്നത് തനിച്ചുള്ളയാത്രകളാണ് അതല്ലെങ്കിൽ എന്റെ അതേ എന്റെ ഇഷ്ടങ്ങൾഇഷ്ടപ്പെടുന്ന ഒരാൾകൂടി, (ഏതെങ്കിലുംകാരണത്താൽവല്ല പുലിവാലും പിടിച്ചാൽ കൂട്ടിന് ഒരാൾ ഉണ്ടാകുന്നത് നല്ലതാണല്ലോ...!) ഈ യാത്രയിൽ കൂടെ വിക്കുഭായിയും ഉണ്ടായിരുന്നു.. അല്ല വിക്കുഭായിയുടെ യാത്രയിൽ ഞാൻ കൂടി ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശെരി .. യാത്ര മുഴുവൻ വിവരിക്കുന്നില്ല.., സംഭവം നടക്കുന്ന സ്ഥലം തിരുവന്തപുരം   നേപിയർ മ്യൂസിയം പരിസരം, കുറച്ചു സമയം ചിലവഴിക്കാൻ വേണ്ടി കുഞ്ഞു കുഞ്ഞു കാഴ്ചകൾ കണ്ട് ചുറ്റി നടക്കുന്നതിനിടയ്ക്ക് ആണ് ആ മനോഹര ദൃശ്യം കണ്ണിൽ പെടുന്നത്, ചെറിയ ഒരു കാമകേളി ചുറ്റുമുള്ളതൊന്നും ആ കമിതാക്കളെ ലവലേശം ബാധിക്കുന്നില്ല എന്നുമാത്രമല്ല പരസ്യമായ ആ സ്ഥലത്ത് ഈ രഹസ്യം തകൃതി ആയി നടന്നുകൊണ്ടേ ഇരുന്നു.  എച്ച് ഡി ക്വാളിറ്റി യുള്ള വീഡിയോസ് വിരൽത്തുമ്പിൽ എത്തുമെങ്കിലും നേരിൽ അങ്ങിനെ ചൂടൻ രംഗം നടക്കുന്നത് കണ്ടെങ്കിലും ആസ്വദിക്കാതെ അവഗണിച്ചു മുന്നോട്ട് പോകാൻ ഞങ്ങളുടെ മനസ്സ് അനുവദിച്ചില്ല മറ്റുപലകാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഈ ഒരു കാര്യത്തിൽ ഞങ്ങൾക്ക് ഒരേമനസ്സായിരുന്നു. അങ്ങിനെ ഒരു തറട്ടിക്കറ്റിന്റെ ചിലവ് പോലും ഇല്ലാതെ അങ്ങിനെ ഒരു  ചൂടൻ രംഗം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്  ഏതോ സാമദ്രോഹികൾ ആ രംഗം വഷളാക്കിയത്. പകൽസമയത്ത് അത്രയും നേരം ധൈര്യസമേതം കുൽസിതപ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന ആ പ്രണയജോടികൾ, പരിപൂര്ണതയിൽ എത്തുന്നതിന് മുൻപ് തന്നെ ആക്ഷൻ മതി യാക്കി കട്ടും പറഞ്ഞ് ലൊക്കേഷൻ മറ്റെങ്ങോട്ടോ ചെയ്ഞ്ച് ചെയ്തു . ആരംഗം തടസ്സപ്പെടുത്തിയ സദാചാര പൊലീസുകാരെ മനസ്സാ ശപിച്ചു കൊണ്ട് വളരെ സങ്കടത്തോടെ ഞങ്ങൾ കുറച്ചു നേരം കൂടി അവിടങ്ങളിൽ ഒക്കെ കറങ്ങിനടന്നു പക്ഷെ ഈ പറഞ്ഞ കാമദ്രോഹികളെ പേടിച്ച്‌ എല്ലാ കുൽസിതങ്ങൾക്കും തിരശീല വീണിരുന്നു. ഇതിന് മുൻപ് എറണാകുളത്ത് മറൈൻഡ്രൈവിലും സുഭാഷ് പാർക്കിലും ബാംഗ്ളൂരിൽ ലാൽഭാഗിലും ഇത്തരം കാഴ്ചകൾ സുലഭമായി കണ്ടിരുന്നു എങ്കിലും നമ്മുടെ തലസ്ഥാത്ത് കണ്ട ആ കാഴ്ച്ച  വികാരങ്ങളെ വല്ലാണ്ടങ്ങുണർത്തുകയും ചില ചലനങ്ങൾ ശരീരത്തിൽ ഉണ്ടാക്കുകയും ചെയ്തിരുന്നു. മറ്റൊരിക്കലും ഉണ്ടാവാത്ത രീതിയിൽ ഭീകരമായിതന്നെ...!!!!!

കുൽസിത കുമാരൻ

Comments

Popular posts from this blog

മുണ്ട് മാഹാത്മ്യം....

ലിംഗപുരാണം ഒന്നാം അധ്യായം

*അങ്ങനെ ഒരു അവധി കാലത്ത്*