Posts

Showing posts from March, 2023

ലിംഗപുരാണം ഒന്നാം അധ്യായം

Image
ലിംഗപുരാണം ഒന്നാം അധ്യായം..  ഏറ്റവും സുഖം കിട്ടുന്ന പ്രവൃത്തി എന്താണെന്ന് ചോദിച്ചാൽ രണ്ട് കാര്യങ്ങളാണ്  എനിക്ക് അറിയാൻ ഉള്ളത്! ഒന്ന് ഒരുപാട് നേരം പിടിച്ചു നിന്നതിനു ശേഷം ഉള്ള മൂത്രം ഒഴിക്കൽ രണ്ട് സ്വയംഭോഗം... എൻ്റെ മാത്രം അല്ല മിക്ക ആൾക്കർക്കും ഞാൻ പറഞ്ഞ ഈ രണ്ടു ഉത്തരങ്ങൾ തന്നെ ആവും പറയാനുണ്ടാവുക ഈ പറഞ്ഞ രണ്ട് സുഖങ്ങളും തന്നെ അനുഭവിക്കാത്തവർ ഉണ്ടാവാൻ തരമില്ല.. രണ്ടാമത്തെ സുഖം അനുഭവിക്കാത്ത ശാരീരികമായി പ്രായപൂർത്തി ആവത്തവരും ലൈംഗീക താൽപര്യങ്ങൾ ഇല്ലാത്തർ പോലും കാത്തിരുന്ന് കാത്തിരുന്ന് മൂത്രം ഒഴിക്കുന്നതിൻെറ പറഞ്ഞറിയിക്കാനാവാത്ത സുഖവും സമാധാനവും അനുഭവിച്ചിട്ടുണ്ടാകും . യാത്രയിലും മറ്റും എത്രയോ തവണ ഈ പറഞ്ഞ മൂത്ര ശങ്ക നമ്മളിൽ പലരെയും വലച്ചിട്ടുണ്ട്.  മതിലിനോട് ചേർന്നും മരച്ചുവട്ടിലും പാടത്തും പറമ്പിലും റോഡരികിലുമൊക്കെ, ചുറ്റിലും കണ്ണോടിച്ചു ജാഗരൂകരായി പ്രൈവസി ഉറപ്പു വരുത്തി അത്രയും നേരം കെട്ടിനിർത്തി ഇപ്പൊ പോട്ടും ഇപ്പൊ പൊട്ടും എന്ന് കരുതിയ ആ മൂത്ര സഞ്ചി തുറന്ന് വിടുന്ന ആ സുഖം ... ചിലപ്പോൾ ഈ പ്രൈവസിക്ക്  വിശ്വസ്തരായ കൂട്ടുകാരെ  കാവൽ നിർത്താറുമുണ്ട്, ഞാനും നിന്നിട്ടു...