ഓർമയിലെ മറവികൾ
മറവി എന്നത് ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു സംഭവമാണ്. എന്നാലും എത്ര ശ്രമിച്ചാലും അതെന്നെ പിന്തുടർന്ന്കൊണ്ടേ ഇരിക്കുന്നു. ചിലപ്പോൾ ഇതെന്റെ മാത്രം പ്രശ്നമാവില്ല..
പലരും അഭിമുഗീകരിക്കുന്ന ഒരു പ്രശ്നമാണ് മറവി.
ഞാൻ വളരുന്നതനുസരിച്ച് എന്നോടൊപ്പം വളർന്നു വന്ന ഈ മറവി പലയിടങ്ങളിലും തന്റെ മഹത്തായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഓർമയിലെ ആദ്യ മറവി നടക്കുന്നത് ഇന്ന് ഞാൻ ഓർക്കുന്നു (പിന്നീടങ്ങൊട് നടന്ന മറവികളിൽ പലതും മറന്നു പോയെങ്കിലും ചിലമറവികൾ മറക്കാൻ പറ്റാത്തവയാണ് )
അന്ന് ഞാൻ മൂന്നിലോ നാലിലോ (ശെരിക്കും ഓർമ ഇല്ല )കനത്ത മഴയുള്ള ഒരു പ്രഭാതം സ്കൂളിലേക്ക് പോകാൻ അച്ഛൻ വാങ്ങിത്തന്ന ചുവപ്പിൽ പച്ചയും വെള്ളയും നീലയും ബലൂണുകൾ പാറിപറക്കുന്ന പടമുള്ള എന്റെ പ്രീയപ്പെട്ട കുടയുമെടുത്ത് സ്കൂളിലേക്ക് യാത്രയായി പക്ഷെ മഴ രാവിലെ ഉണ്ടായിരുന്ന ഭീകരരൂപം കൈ വെടിഞ്ഞ് പതുക്കെ പതുക്കെ ശാന്തമായി ഉച്ചയോടുകൂടി വെയിലിനു വഴിമാറിയിരുന്നു. മഴ മാറിയ സന്തോഷത്തിൽ പറമ്പിൽ കളിക്കാൻ പോകാനുള്ള തിടുക്കം കൂടിവന്നു. അക്ഷമയോടെ ഉള്ള കാത്തിരിപ്പിനോടുവിൽ രവിയേട്ടൻ നീട്ടിയുള്ള മണിയും മുഴക്കി. പിന്നീടൊരോട്ടമായിരുന്നു വീട്ടിലേക്ക്.... വീട്ടിലെത്തിഎപ്പോഴാണ് ക്ലാസ്സിൽ ഉണങ്ങാൻ വച്ചിരുന്ന കുട എടുക്കാൻ മറന്ന കാര്യം ഓർമ വന്നത്.....
ഇതേ സംഭവം പിന്നീട് പലപ്പോഴും ആവർത്തിച്ചിട്ടുണ്ടെങ്കിലും കുട വച്ച് മറന്ന എല്ലാ സംഭവങ്ങളും ഇവിടെ പറയുന്നില്ല കാരണം മറവികളുടെ ഓർമ്മകൾ ഇനിയുമുണ്ട് ഒരുപാട്....
ചെറുപ്പത്തിൽ പലരെയും പോലെ ഞാനും വെറുത്തിരുന്ന ഒരുസ്ഥലമാണ് റേഷൻ പീടിക. വൈകുന്നേരങ്ങളിലെ റേഷൻ പീടികയിലേക്കുള്ള യാത്രകൾ ഞാൻ അത്രയേറെ വെറുത്തിരുന്നു. അങ്ങനെ ഒരുദിവസം വൈകുന്നേരം വീടിനടുത്തുള്ള പറമ്പിൽ ഒളിച്ചു കളി തകൃതിയായി നടക്കുന്നതിന് ഇടയിലാണ്. റേഷൻ പീടികയിൽ പോകാനുള്ള ഉത്തരവുമായി അമ്മ വന്നത് മനസ്സില്ലാമനസ്സോടെ റേഷൻകടയിൽ ചെന്നു ഭാഗ്യത്തിന് അവിടെ തിരക്കില്ലായിരുന്നത്കൊണ്ട് സാധനം വാങ്ങിച്ച് പെട്ടന്ന് തിരിച്ചെന്ന് കളി പുണരാരംഭിക്കാം എന്ന് കരുതി ധൃതിയിൽ ഓടി വീട്ടിൽ എത്തിയപ്പോഴാണ് റേഷൻകാർഡ് മറന്ന കാര്യം ഓർമ വന്നത്.. വീണ്ടും ചെന്ന് കാർഡ് എടുത്ത് തിരിച്ചെത്തിയപ്പോഴേക്കും എല്ലാവരും കളിയും കഴിഞ്ഞ് അവരവരുടെ വീട്ടിൽ എത്തിയിരുന്നു...
കൂടാതെ പല പരീക്ഷകളിലും മറവി തന്റെ മഹത്തായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് (അന്ന് മറന്നവ പിന്നെടോരിയ്ക്കലും ഓർക്കാനും പറ്റിയിട്ടില്ല )
പക്ഷെ ഞാനിപ്പോൾ പറയാനുദ്ദേശിക്കുന്നത് ഫ്ലാഷ്ബാക് കഥകളൊന്നുമല്ല വളരെ പുതിയ കഥയാണ്...
പലർക്കും പലശീലങ്ങളും ഉണ്ടാകും ചിലത് ദുശ്ശീലങ്ങളും ആയിരിക്കും. ഇടക്ക് ഇടക്ക് കട്ടൻ ചായ കുടിക്കുക എന്നത് ഈ ഇടയ്ക്ക് ഞാൻ തുടങ്ങിയ ഒരു ശീലമാണ് അത് ദുശീലമാണോന്നെനിക്ക് അറിയില്ല....
ഒരുദിവസം രാവിലെ ചായകുടി ഒക്കെ കഴിഞ്ഞ് അച്ഛനും അമ്മയും ജോലിക്ക് പോയതിനു ശേഷം, ലോക്കഡോൺ കാലത്ത് തുടങ്ങിയ മറ്റൊരു ശീലം ഇടയ്ക്ക് ഇടക്കുള്ള തീറ്റ. അങ്ങനെ മിനിറ്റുകളുടെ ഇടവേളകളിൽ അടുക്കളയിലെ പലഹാരപാത്രം കാലിയാക്കികൊണ്ടിരിക്കുമ്പോഴാണ് ഒരു കട്ടൻ ചായകുടിക്കണംന്ന് ഒരാഗ്രഹം.. ആഗ്രഹങ്ങൾ വച്ചോണ്ടിരിക്കരുത്.. അടുക്കളയിൽ ചെന്ന് ഗ്യാസ് കത്തിച്ചു രണ്ട് ഗ്ലാസ് വെള്ളവും ചായപ്പൊടിയും പഞ്ചസാരയുമൊക്കെഇട്ട് ചായപാത്രം അടുപ്പത്തു വച്ചു ചായതിളക്കാൻ ഒരഞ്ചുമിനിറ്റ് എങ്കിലും എടുക്കും അത്വരെ അവിടെ തന്നെ നിൽക്കേണ്ട ആവശ്യമില്ലല്ലോ തിളക്കുമ്പോൾ വന്ന് ഗ്യാസ് ഓഫ് ചെയ്തു ചായഎടുത്താൽ മതിയല്ലോ.. എന്നുംകരുതി ഫോൺ എടുത്ത് മുഖപുസ്തകത്തിന്റെ വാതിൽ തുറന്ന് അകത്തുകയറി അടുക്കളയിൽ റേഞ്ച് ഇല്ലാത്തത് കാരണം ഫോണുമെടുത്ത് ഉമ്മറത്തു ചെന്ന് ലൈക്കും ഷെയറും കമന്റും ഒക്കെ ആയി കുത്തിയിരുന്നു അഞ്ചുമിനുട്ട് കഴിഞ്ഞു പത്തുമിനുട്ട് കഴിഞ്ഞു. ചായയുടെ കാര്യം മറന്നു പോയി 'ട്ടെ' എന്ന ഒച്ചകേട്ട് അടുക്കളയിലേക്ക് ഓടിഎത്തിയപ്പോഴാണ് ചായ അടുപ്പത്തുള്ളകാര്യം ഓർമവന്നത് പക്ഷെ എത്തിയപ്പോഴേക്കും ചായ പത്രം കരിയുക മാത്രമല്ല പത്രത്തിന്റെ അടിവശം വിണ്ടുകീറി പൊട്ടുകയും ചെയ്തിരുന്നു പോരത്തതിന് അടപ്പിന്റെ മുകൾ വശത്തുള്ള പിടി പൊട്ടിത്തെറിച്ചും പോയിരുന്നു. ഞാൻ ഓടിച്ചെന്ന് ഗ്യാസ് ഓഫ് ചെയ്തു ചായപാത്രം വൃത്തിയാക്കാനുള്ള വിഫല ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു. പ്രതീക്ഷിച്ചത്ര വഴക്ക് അന്ന് വൈകിട്ട് അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയില്ലെങ്കിലും എന്റെ കഷ്ടകാലത്തിന് പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഗ്യാസ്കുറ്റി കാലിയായി. അതിന് ശേഷമായിരുന്നു വഴക്ക്.... പക്ഷെ അത് നേരത്തെ പ്രതീക്ഷിച്ചതിലും മുകളിലായിരുന്നു.
മറവികൾ അങ്ങനെ എന്നും എന്നെ വിടാതെ പിൻതുടർന്ന് കൊണ്ടേ ഇരിക്കുന്നു.........
പക്ഷെ ഒരു കാര്യം പറയാതെ വയ്യ ചില മറവികൾ ഒരു തരത്തിൽ വലിയൊരു അനുഗ്രഹം തന്നെ ആണ്.....
കുൽസിത കുമാരൻ
ഗുഡ്
ReplyDeleteThank u
Deleteനല്ലെഴുത്ത്
ReplyDeleteThank u
Delete