ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം)
ലിംഗ പുരാണം രണ്ടാം അധ്യായം ( അവസാന ഭാഗം) ജീവിതത്തിൽ സുഖവും സന്തോഷവും സമാധാനവും ആഗ്രഹിക്കാത്തവർ ആരാണ് അല്ലേ..? സന്തോഷവും സമാധാനവും നമ്മൾ മാത്രം വിചാരിച്ചാൽ വന്നുചേരുന്നവയാണോ..? ചുറ്റുമുള്ള ആൾക്കരെയും പരിതസ്ഥിതികളും ഒക്കെ ആശ്രയിച്ചാണ് ഈ രണ്ടിൻ്റെയും നിലനിൽപ്പ്. ഇനി ആദ്യം പറഞ്ഞ മഹാൻ"സുഖം"- സുഖം അസുഖമായാൽ തീരാവുന്നതെ ഉള്ളൂ ഈ പറഞ്ഞ സന്തോഷവും സമാധാനവും. ഒരു വ്യക്തിയെ ആദ്യം കാണുമ്പോൾ എന്താണ് ചോധിക്കാറ്..? "സുഖം തന്നെയല്ലേ?" എന്നല്ലേ..? - മലയായാളികളുകടെ പൊതു സ്വഭാവം അനുസരിച്ച് "ആ അങ്ങിനെ പോണു, തരക്കേടില്ല" എന്നിങ്ങനെ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന അവസ്ഥയിലാവും മറുപടി ഇനി വേറെ ചിലരുണ്ട് അങ്ങിനെ ഒരു ചോദ്യം കേൾക്കാൻ കാത്തിരിക്കും അസുഖ കഥകളുടെ കെട്ടഴിക്കാൻ. ഇനി മലയാള കത്തുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?കുറച്ച് വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിൽ ഇങ്ങിനെ ഒരു ചോദ്യത്തിൻ്റെ ആവശ്യം തന്നെ ഇല്ലായിരുന്നു.. കത്തെഴുതാത്തവരോ കിട്ടാത്തവരോ ആയി ആരും തന്നെ കാണില്ല. ഒരു കോമൺ മലയാള കത്തിൻ്റെ ഘടന അനുസരിച്ച് സുഖാന്യോഷണം ഇങ്ങിനെ ആണ് "നിനക്കവിടെ സുഖം തന്നെ എന്ന് വിശ്വസിക്കുന്നു എന...